മെക്‌സിക്കോ : മെക്‌സിക്കന്‍ സംസ്ഥാനമായ സൊനോറയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം.കുട്ടികള്‍ ഉള്‍പ്പെടെ 23 പേര്‍ കൊല്ലപ്പെട്ടു എന്നാണ് പുറത്ത് വരുന്ന വിവരം.അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.പരുക്കേറ്റവരെ ഹെര്‍മോസില്ലോയിലെ ആറ് ആശുപത്രികളിലേക്ക് മാറ്റിയതായി സൊനോറ ഗവര്‍ണര്‍ അല്‍ഫോന്‍സോ ഡുറാസോ വ്യക്തമാക്കി.
ഹെര്‍മോസില്ലോ നഗരത്തിലെ വാള്‍ഡോയുടെ കടയിലാണ് സ്‌ഫോടനം നടന്നത്.അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിന് പിന്നില്‍ ഉള്ളവരെ എത്രയും പെട്ടെന്ന് കണ്ടെത്തുമെന്നും ഡുറാസോ പറഞ്ഞു.
സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വിഷവാതകം ശ്വസിച്ചാണ് കൂടുതല്‍ മരണങ്ങളെന്നുമാണ് പ്രാഥമിക നിഗമനം.
മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം ‘മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും’ അനുശോചനം രേഖപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
