ഡാളസ്: ഡാളസ് പോലീസ് ഒരു വലിയ കാർഗോ മോഷണസംഘത്തെ പിടികൂടി. ഏകദേശം 8.3 കോടി രൂപ വിലമതിക്കുന്ന മോഷണമുതലുകൾ കണ്ടെടുക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
നവംബർ ഒന്നിന്, മോഷ്ടിക്കപ്പെട്ട ഒരു ട്രെയിലർ റിപ്പയർ ഷോപ്പിലേക്ക് കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് സൗത്ത് സെൻട്രൽ ക്രൈം റിഡക്ഷൻ ടീം (CRT) അന്വേഷണം ആരംഭിച്ചത്. ട്രെയിലർ ഡ്രൈവറെയും മറ്റ് രണ്ട് പേരെയും ആദ്യം കസ്റ്റഡിയിലെടുത്തു.
തുടരന്വേഷണത്തിൽ റിപ്പയർ ഷോപ്പിന്റെ ഉടമയും മാനേജരും മോഷണത്തിൽ പങ്കാളികളാണെന്ന് കണ്ടെത്തി.
കടയിൽ നടത്തിയ പരിശോധനയിൽ 2022 മുതൽ ഡാളസ്‌ഫോർട്ട് വർത്ത് മേഖലയിലെ (DFW) കുറഞ്ഞത് 10 മോഷണക്കേസുകളുമായി ബന്ധമുള്ള ടയറുകൾ, റിമ്മുകൾ, വാഹനങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയുൾപ്പെടെ ഒരു ദശലക്ഷം ഡോളർ (ഏകദേശം 8.3 കോടി രൂപ) മൂല്യമുള്ള സാധനങ്ങൾ കണ്ടെടുത്തു.
അറസ്റ്റിലായ അഞ്ച് പേർക്കെതിരെ $300,000ൽ അധികം (ഏകദേശം 2.5 കോടി രൂപ) വിലമതിക്കുന്ന വസ്തുക്കളുടെ മോഷണം ഉൾപ്പെടെയുള്ള ഗുരുതരമായ ഫെലോണി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
