ഗാസയിലെ കൂട്ടക്കൊലയും വംശഹത്യയും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നു : മാർത്തോമാ മെത്രാപ്പോലീത്ത

SEPTEMBER 20, 2025, 4:22 AM

ന്യൂയോർക്ക്/തിരുവല്ല : ഗാസയിൽ ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കൊലയും വംശഹത്യയും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇതിനെതിരെ ആഗോളതലത്തിൽ ലോകരാജ്യങ്ങളുടെ സമ്മർദ്ദവും പ്രതിഷേധം ഉയരണമെന്ന് ഡോക്ടർ തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത സെപ്തംബർ 19ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഗാസയിലെ സംഘർഷത്തിന് അയവു വരുന്നതിനും ആ മേഖലയിൽ ശാശ്വത സമാധാനം കൈവരിക്കുന്നതിന് വേണ്ടി 2025 സെപ്തംബർ 23 ഞായറാഴ്ച മാർത്തോമ സഭയുടെ എല്ലാ ദേവാലയങ്ങളിലും ആരാധന മധ്യേ പ്രത്യേക പ്രാർത്ഥന നടത്തുന്നതാണെന്നും ഡോക്ടർ തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത അറിയിച്ചു.

തുടർച്ചയായ ആക്രമണങ്ങളിൽ നിന്നും ഇസ്രയേൽ പിന്മാറാതെ കടുത്ത രീതിയിലുള്ള കര,വ്യോമ  ആക്രമണങ്ങൾ തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ എഴുപത്തഞ്ചിലധികം ആളുകളാണ് ഗാസയിൽ കൊല്ലപ്പെട്ടത്. പതിനായിരങ്ങൾ പലായനം ചെയ്തുകൊണ്ടിരിക്കുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഏകദേശം 67000 ഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുകയുണ്ടായി.

vachakam
vachakam
vachakam

അവിടുത്തെ ആശുപത്രികളിൽ ആവശ്യം വേണ്ട മരുന്നുകൾ ഇല്ല. ഭക്ഷണവും മരുന്നുകളും അവിടെ എത്തിക്കുവാൻ മനുഷ്യാവകാശ പ്രവർത്തകരും സന്നദ്ധ സംഘടനകളും കാത്തുകിടക്കുന്നണ്ടെങ്കിലും  അവരെ ആ പ്രദേശത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. പത്തു ലക്ഷത്തോളം ഉള്ള ഗാസയിലെ ജനസംഖ്യയുടെ വലിയൊരു ശതമാനം ജനങ്ങളും പലായനം ചെയ്തു കഴിഞ്ഞു. ഹമാസ് ഇസ്രായേലിൽ കടന്നുകയറി ആയിരം ആളുകളെ കൊലപ്പെടുത്തിയതിന് പ്രതികാര നടപടിയായി ഇസ്രയേൽ ആരംഭിച്ച സംഘർഷം ഇപ്പോൾ അതിരുകടന്ന ക്രൂരതയായി ഇരിക്കുന്നു. ഗാസയിൽ നടക്കുന്നത് വംശഹത്യയാണ്. യുഎൻ അന്വേഷണ കമ്മീഷൻ കഴിഞ്ഞദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

പാലസ്തീനിലെ ജനതയെ ഒന്നാകെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ രണ്ടുവർഷമായി തുടരുന്ന ഈ ക്രൂരതയുടെ ഉത്തരവാദിത്വം പൂർണമായും അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കാണ്. യുഎനിന്റെ  പാലസ്ത്യൻ അന്വേഷണകമ്മീഷൻ പ്രസ്താവിക്കുന്ന സ്ഥിതിവിശേഷം പോലുമുണ്ടായി.

ആ പ്രദേശത്തെ ദീർഘനാളുകളായി നിലനിൽക്കുന്ന ദുരിതം അവസാനിക്കുവാൻ സഭാ സമൂഹങ്ങളും ശബ്ദമുയർത്തണം. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായും സമാധാനം പുലരാനും എല്ലാവരും പ്രാർത്ഥിക്കണമെന്നും ഡോക്ടർ തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam