എസ്.എം.സി.സി നാഷണൽ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം മെയ് 31ന് മാർജോയ് ആലപ്പാട്ട് നിർവ്വഹിക്കും

MAY 26, 2026, 10:38 PM

ഫിലാഡൽഫിയ: ഷിക്കാഗോ സിറോ മലബാർ രൂപതയുടെ അത്മായ സംഘടനായ 'സിറോ മലബാർ കാത്തലിക് കോൺഗ്രസിന്റെ' (എസ്.എം.സി.സി) പുതിയ നാഷണൽ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും, പ്രവർത്തനോദ്ഘാടനവും മെയ് 31-ാം തീയതി

ഞായാറാഴ്ച ഫിലാഡെൽഫിയ സെയിന്റ് തോമസ് സിറോ മലബാർ ഫൊറോനാ ദേവാലയത്തിൽ വെച്ച് നടക്കും. വിശുദ്ധ കുർബാനക്ക്‌ശേഷം രാവിലെ 9:30നു പുതിയ ഭാരവാഹികൾ രൂപതാ അധ്യക്ഷൻ ബിഷപ്പ് മാർജോയ് ആലപ്പാട്ടിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. 

തുടർന്ന് പാരിഷ്ഹാളിൽ കൂടുന്ന യോഗത്തിൽ പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും ബിഷപ്പ് മാർ ആലപ്പാട്ട് നിർവഹിക്കും.

vachakam
vachakam
vachakam

നാഷണൽ പ്രസിഡന്റ് ജോർജ് വി. ജോർജ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വികാരി ജനറാൾ റവ. ഫാ.ജോൺ മേലേപ്പുറം, എസ്.എം.സി.സി നാഷണൽ ഡയറക്ടർ റവ. ഫാ.ജോർജ് എളമ്പാശ്ശേരിൽ, ഫിലാഡൽഫിയ ഫൊറോനാ ഇടവക വികാരി റവ. ഫാ.ജോർജ് ദാനവേലിൽ, സ്ഥാപക നേതാക്കളും മുൻ പ്രസിഡന്റുമ്മാരുമായ ഡോ. ജെയിംസ് കുറിച്ചി, ജോർജ് മാത്യു സി.പി.എ, എസ്.എം.സി.സി. ജനറൽ സെക്രട്ടറി ഷോളി കുമ്പിളുവേലി, ട്രഷറർ ടോമി പുല്ലാപ്പള്ളിൽ, വൈസ് പ്രസിഡന്റുമ്മാരായ മേഴ്‌സി കുര്യാക്കോസ്, സെബാസ്റ്റ്യൻ ഇമ്മാനുവേൽ, ജോയിന്റ് സെക്രട്ടറി ജോജോ കോട്ടൂർ, ജോയിന്റ് ട്രഷറർ ആന്റോ കവലക്കൽ,  ട്രസ്റ്റിബോർഡ് ചെയർമാൻ സിജിൽ പാലക്കലോടി, വൈസ് ചെയർമാൻ ബാബു ചാക്കോ, സെക്രട്ടറി ജോൺസൻ കണ്ണൂക്കാടൻ, ഗ്ലോബൽ കാത്തലിക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ജോർജുകുട്ടി പുല്ലാപ്പള്ളിൽ, റീജണൽ കോർഡിനറ്റർ റോഷിൻ പ്ലാമൂട്ടിൽ, ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിക്കും. 

തദവസരത്തിൽ നവീകരിച്ച എസ്.എം.സി.സി വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും മാർ ജോയ് ആലപ്പാട്ട് നിർവ്വഹിക്കും

എസ്.എം.സി.സി നാഷണൽ കമ്മിറ്റി അംഗങ്ങളും, കൂടാതെ വിവിധ ചാപ്റ്ററുകളിൽ നിന്നുമുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam