ഫിലഡൽഫിയ: പ്രവാസികളുടെ പരാതികൾ പരിഹരിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം സുഗമമാക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന കേരളസർക്കാരിന്റെ ഒരു വകുപ്പാണ് പ്രവാസി കേരളീയകാര്യ വകുപ്പ് അഥവാ, നോർക്ക.
കേരള സർക്കാരിനെ സജീവമായി പിന്തുണയ്ക്കുന്ന നോർക്ക റൂട്ട്‌സിൽ, ഫിലഡൽഫിയയിലെ ആദ്യകാല മലയാള സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെ്ര്രയർ ഫിലഡൽഫിയ്ക്ക് (മാപ്പ്) അംഗത്വം ലഭിച്ചതായി മാപ്പ് പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കർ അറിയിച്ചു. നോർക്കയിൽ അംഗത്വം നേടുന്ന അമേരിക്കയിലെ ആദ്യ സംഘടനയാണ് മാപ്പ്.
നോർക്കയിൽ മാപ്പിനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള നോർക്ക അംഗത്വ സർട്ടിഫിക്കറ്റ്, നോർക്കയുടെ തിരുവനന്തപുരത്തെ ഓഫീസിൽ നിന്നും മാപ്പ് പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കർ ഏറ്റുവാങ്ങി.
പ്രവാസി മലയാളികൾക്ക് കേരളത്തിനുള്ളിലെ വ്യവസായ സംരംഭങ്ങളിൽ നിക്ഷേപം നടത്തുന്നതിനും അതിലൂടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും നോർക്ക റൂട്‌സ് സഹായിക്കുന്നു. നോർക്ക റൂട്ട്‌സിന്റെ തുടക്കം മുതൽ, ആഗോളതലത്തിൽ എൻആർകെ കമ്മ്യൂണിറ്റിയെ അവർക്ക് അർഹമായ അവസരങ്ങളും പിന്തുണയും നൽകി ശാക്തീകരിക്കുന്നതിലും പരസ്പരം ബന്ധിപ്പിക്കുന്നതിലും നോർക്ക റൂട്ട്‌സിനുള്ള പങ്ക് വളരെ പ്രധാനമാണ്.
നോർക്ക വകുപ്പിന്റെ കീഴിൽ സർക്കാരിന്റെ 51.3% ഓഹരി പങ്കാളിത്തത്തോടെ നോർക്കറൂട്ട്‌സ് എന്ന സ്ഥാപനം പ്രവർത്തിച്ചു വരുന്നു. പ്രസ്തുത സ്ഥാപനം വഴിയാണ് വകുപ്പിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുന്നത്.
റോജീഷ് സാം സാമുവ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
