മലയാളി റേഡിയോഗ്രാഫേഴ്‌സ് അസോസിയേഷൻ (MRA) സിൽവർ ജൂബിലി നവംബർ 23ന് ഷിക്കാഗോയിൽ

NOVEMBER 13, 2025, 9:47 PM

ഷിക്കാഗോ: അമേരിക്കൻ മലയാളി റേഡിയോളജി പ്രൊഫഷണലുകളുടെ സംഘടനയായ മലയാളി റേഡിയോഗ്രാഫേഴ്‌സ് അസോസിയേഷന്റെ (MRA) രജതജൂബിലി ആഘോഷം (25th Anniversary)2025 നവംബർ 23ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് നോർത്ത് ബ്രൂക്കിലെ സെഞ്ചുറിയൻ ബാങ്ക്വറ്റ് ഹാളിൽ (3315 Milwaukee Ave, Northbrook, IL 60062) വച്ച് നടത്തപ്പെടുന്നു.

25 വർഷങ്ങൾക്ക് മുമ്പ് ജോർജ് നെല്ലാമറ്റത്തിന്റെ നേതൃത്വത്തിൽ ഷിക്കാഗോയിൽ രൂപംകൊണ്ട ഈ സംഘടന ഇന്ന് അമേരിക്കൻ മലയാളി റേഡിയോളജി രംഗത്ത് ശക്തമായ സാന്നിദ്ധ്യമായി  വളർന്നിരിക്കുകയാണ്. നൂറുകണക്കിന് അംഗങ്ങളുള്ള ഈ സംഘടന എക്‌സറേ, എംആർഐ, സിടി, അൾട്രാസൗണ്ട്, ന്യൂക്ലിയർ മെഡിസിൻ, റേഡിയേഷൻ തെറാപ്പി, റെഡിയോഷൻ ഫിസിക്‌സ്, ഡയഗ്നോസ്റ്റിക് റേഡിയോളജി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന അനവധി മലയാളി പ്രൊഫഷണലുകളെ പ്രതിനിധീകരിക്കുന്നു.

വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ MRAയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾ ഗംഭീരമാക്കുവാൻ പ്രസിഡന്റ് സോണി പോൾ, സെക്രട്ടറി ജ്യോതിഷ് തെങ്ങനാട്ട്, ട്രഷറർ റിച്ചിൻ തോമസ്, വൈസ് പ്രസിഡന്റ് ജോണി ജേക്കബ്, ജോയിന്റ് സെക്രട്ടറി റോമി നെടുംചിറ, പിആർഒ ജിതേഷ് ചുങ്കത്ത് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

vachakam
vachakam
vachakam

അമേരിക്കൻ മലയാളികളുടെ അഭിമാനവും മുൻ റേഡിയോളജി പ്രൊഫഷണലുമായ മിസ്സോറി സിറ്റി (ടെക്‌സസ്) മേയർ റോബിൻ ഏലക്കാട്ട് പ്രസ്തുത ആഘോഷത്തിൽ മുഖ്യാതിഥിയായിരിക്കും. ഷിക്കാഗോയിലെ ആതുരസേവനരംഗത്തെ പ്രതിനിധീകരിച്ച് വിവിധ അസോസിയേഷനുകളുടെ പ്രതിനിധികളും പ്രസ്തുത ആഘോഷങ്ങളിൽ പങ്കുചേരും.

പരിപാടിയുടെ ഭാഗമായി, നാളിതുവരെ ഈ സംഘടനയ്ക്ക് നേതൃത്വം നൽകിയ മുൻ പ്രസിഡന്റുമാരായ ജോർജ് നെല്ലാമറ്റം, ബിജി സി. മാണി, ചാക്കോ തോമസ് മറ്റത്തിപ്പറമ്പിൽ, ജോർജ് തോട്ടപ്പുറം, ജോസഫ് വിരുത്തികുളങ്ങര (തമ്പി), ജിതേഷ് ചുങ്കത്ത്, ടിനു പറഞ്ഞാട്ട്, പോൾസൺ കുളങ്ങര, രാജു എബ്രഹാം, മാറ്റ് വിലങ്ങാട്ടുശ്ശേരിൽ, സോണി പോൾ എന്നിവരെയും റേഡിയോളജി രംഗത്ത് നിസ്തുലമായ സേവനം അനുഷ്ഠിച്ച് വിരമിച്ചവരെയും പ്രത്യേകമായി ആദരിക്കുന്നതാണ്.

വിവിധ കലാപരിപാടികൾ, ഗാനമേള, ബാങ്ക്വറ്റ് ഡിന്നർ എന്നിവ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് നിറംപകരും.? റേഡിയോളജി രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരെയും കുടുംബസമേതം MRA യുടെ സിൽവർ ജൂബിലി ആഘോഷങ്ങളിൽ പങ്കുചേരാൻ സ്വാഗതം ചെയ്യുന്നു.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്കായി: പ്രസിഡന്റ് സോണി പോൾ 224-766-6050, സെക്രട്ടറി ജ്യോതിഷ് തെങ്ങനാട്ട് 847-922-6306, ട്രഷറർ റിച്ചിൻ പി. തോമസ് 312-206-7103, വൈസ് പ്രസിഡന്റ് ജോണി ജേക്കബ് തൊട്ടപ്ലാക്കൽ 630-656-8454, ജോയിന്റ് സെക്രട്ടറി റോമി നെടുംചിറ 773-344-2021

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam