ഷിക്കാഗോ:ഷിക്കാഗോയിൽ കഴിഞ്ഞ 60 ദിവസമായി നടന്ന 'ഓപ്പറേഷൻ ന്യൂ ഡോൺ' എന്ന വൻ സുരക്ഷാ റെയ്ഡിൽ 305 കുറ്റവാളികൾ അറസ്റ്റിലാവുകയും, കാണാതായതും തട്ടിക്കൊണ്ടുപോയതുമായ 24 കുട്ടികളെ സുരക്ഷിതമായി കണ്ടെത്തുകയും ചെയ്തു.
മയക്കുമരുന്ന് കടത്ത്, കൊള്ള, കുട്ടികളെ ചൂഷണം ചെയ്യൽ, ആയുധക്കടത്ത് തുടങ്ങിയ അക്രമങ്ങൾക്കെതിരെ എഫ്.ബി.ഐ , ഡി.ഇ.എ ഉൾപ്പെടെ 11 പ്രമുഖ ഫെഡറൽ ഏജൻസികൾ സംയുക്തമായാണ് ഈ ദൗത്യം നടത്തിയത്.
മേയ് 1ന് ആരംഭിച്ച ഈ നീക്കത്തിലൂടെ ഇതുവരെ 140 പുതിയ ക്രിമിനൽ കേസുകളിലായി 179 പേർക്കെതിരെ ഫെഡറൽ കോടതിയിൽ കുറ്റം ചുമത്തിയിട്ടുണ്ട്.
കുറ്റവാളി ശൃംഖലകളെ അടിച്ചമർത്താൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പൂർണ്ണ സജ്ജമാണെന്നതിന്റെ വ്യക്തമായ സന്ദേശമാണ് ഈ വിജയമെന്ന് എഫ്.ബി.ഐ ഡയറക്ടർ കാഷ് പട്ടേൽ വ്യക്തമാക്കി.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
