ടാമ്പാ: മുപ്പത്തി അഞ്ചു വർഷമായി പ്രവർത്തിക്കുന്ന ടാമ്പായിലെ ആദ്യത്തെ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്‌ളോറിഡ ഈ വർഷത്തെ ഓണാഘോഷ 'മാമാങ്കം' അതിഗംഭീരമായി സംഘടിപ്പിക്കുന്നു. അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ ഓണാഘോഷമായ MACF 2025 ഓണാഘോഷം, കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യവും കലാരൂപങ്ങളും പ്രതിഫലിപ്പിക്കുന്ന വിപുലമായ പരിപാടികളിലൂടെ, ടാമ്പയിലെ മലയാളി സമൂഹത്തിന് മറക്കാനാകാത്ത അനുഭവമായി മാറും.
ഓഗസ്റ്റ് 23ന് ടാമ്പാ യിലെ സേക്രഡ് ഹാർട്ട് ക്‌നാനായ കമ്മ്യൂണിറ്റി ഹാളിൽ(2620 Washington Rd, Valrico, FL 33594) വച്ചു നടത്തുന്ന ഓണാഘോഷത്തിന് പൂക്കളം, അതിവിപുലമായ കേരള സദ്യ, ഫോട്ടോബൂത്ത്, ചെണ്ടമേളം, മാവേലി, ഓണം ഘോഷയാത്ര, കലാപാരിപാടികൾ, 200ൽ പരം പേർ ചേർന്ന് നടത്തുന്ന 'മാമാങ്കം' എന്നിവ ആണ് ഒരുങ്ങുന്നത്.
പ്രസിഡന്റ് ടോജിമോൻ പൈത്തുരുത്തേലിന്റെയും സെക്രട്ടറി ഷീല ഷാജുവിന്റെയും ട്രഷറർ സാജൻ കോരതിന്റെയും നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി തയ്യാറെടുപ്പുകൾ നടത്തുന്നു.
മെയ് മാസത്തിൽ തുടങ്ങിയ ഓണാഘോഷപരിപാടിയുടെ അണിയറ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്നത് MACF വിമൻസ് ഫോറം(ദിവ്യ ബാബു, ആൻസി സെഡ്‌വിൻ) എന്നിവർ ആണ്, എഡ്യൂക്കേഷൻ ആൻഡ് എംപവർമെന്റ് കമ്മിറ്റി, ആർട്‌സ് ആൻഡ് എന്റർടൈൻമെന്റ് കമ്മിറ്റി, സ്‌പോർട്‌സ് കമ്മിറ്റി കൊറിയോഗ്രാഫേഴ്‌സ് എന്നിവരും, മറ്റനവധി വോളന്റീർസും ചേർന്നാണ് ഓണഘോഷത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നത്.
ടാമ്പാ മലയാളികൾ കാത്തിരിക്കുന്ന ഓണാഘോഷത്തിനും, കലാപരിപാടികളുടെ കൊട്ടിക്കലാശത്തിനും പങ്കുചേരാൻ ടാമ്പയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും MACF സ്വാഗതം ചെയ്യുകയും നിങ്ങളുടെ ഓരോരുത്തരുടെയും സാന്നിധ്യ സഹകരണങ്ങൾ കൊണ്ട് ഈ ആഘോഷം വിജയിപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
അമേരിക്കയിലെ കേരളമായ ഫ്‌ളോറിഡയിലെ കേരളത്തനിമ നിലനിർത്തുന്ന കലാ സാംസ്‌കാരിക കേന്ദ്രമായ MACF' ന്റെ ഭാഗമാകുവാനും പരിപാടികളുടെ അപ്‌ഡേറ്റ്‌സ് കിട്ടുവാനും MACF ഫേസ്ബുക്ക് പേജ് ((https://www.facebook.com/MacfTampa) ഫോളോ ചെയ്യുക.
സദ്യ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ : https://www.macftampa.com/event-details/tampaonam2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്