വത്തിക്കാന്‍സിറ്റി: സാമ്പത്തിക അസമത്വത്തിന്റെ 'സ്വേച്ഛാധിപത്യ'ത്തെയും കുടിയേറ്റക്കാര്‍ക്കുള്ള പിന്തുണയെയും കുറിച്ച് ആശങ്ക പങ്കുവച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. കുടിയേറ്റ വിഷയങ്ങളില്‍ കത്തോലിക്കാ സഭ ശക്തമായ പിന്തുണ നല്‍കുമെന്ന് പോപ്പ് വ്യക്തമാക്കി.
അമേരിക്കയിലെ കുടിയേറ്റക്കാര്‍ക്കെതിരായ കടുത്ത നടപടികളില്‍ ആശങ്ക പ്രകടിപ്പിച്ച് ടെക്സസിലെ എല്‍ പാസോ ബിഷപ് മാര്‍ക്ക് സൈറ്റ്‌സ് വത്തിക്കാനില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. കുടിയേറ്റ ഭീതിയില്‍ കഴിയുന്ന കുടുംബങ്ങള്‍ എഴുതിയ കത്തുകളും കുടിയേറ്റക്കാരുടെ ദുരിതം അവതരിപ്പിക്കുന്ന വീഡിയോയും അദ്ദേഹം മാര്‍പാപ്പയ്ക്ക് കൈമാറുകയുണ്ടായി.
വ്യാഴാഴ്ച പുറത്തിറങ്ങിയ മാര്‍പാപ്പുടെ ഏകദേശം 40 പേജുള്ള ഔദ്യോഗിക കത്തില്‍ ദാരിദ്ര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, ആഗോള സാമ്പത്തിക വ്യവസ്ഥയെ ശക്തമായി വിമര്‍ശിക്കുമ്പോള്‍ തന്നെ സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവരോടുള്ള കത്തോലിക്കാ സഭയുടെ ദീര്‍ഘകാല പ്രതിബദ്ധതയെ എടുത്തുകാട്ടുകയും ചെയ്യുന്നു. ദരിദ്രരോടുള്ള കരുതല്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്തതാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, അന്യായമായ സാമ്പത്തിക ഘടനകളെ ഉന്മൂലനം ചെയ്യാനായി പ്രവര്‍ത്തിക്കാന്‍ ആദ്യത്തെ അമേരിക്കന്‍ പോപ്പ് കത്തോലിക്കരോട് ആഹ്വാനം ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
