 
             
            
ഡാളസ്: അമേരിക്കൻ സാഹിത്യ സംഘടനയായ ലാന ദൈ്വവാർഷികസസമ്മേളനത്തിനു ഡാളസ് എറ്റ്‌റിയം ഹോട്ടലിൽ എം.എസ്.ടി നമ്പൂതിരി, എബ്രഹാം തെക്കേമുറി ഹാളിൽ ഇന്ന് തുടക്കം കുറിക്കും. ഒക്ടോബർ 31 മുതൽ നവംബർ 2 വരെ നടക്കുന്നു. സമ്മേളനത്തിനു ഡാളസിലെ കേരളാ ലിറ്റററി സൊസൈറ്റിയാണ് ആതിഥേയത്വം വഹിക്കുന്നത്.
ഈ സമ്മേളനത്തിൽ ഡോ.എം.വി. പിള്ള, നിരൂപകൻ സജി അബ്രഹാം തുടങ്ങിയവർ പ്രധാന അതിഥികളായി പങ്കെടുക്കും. സാമൂഹികോന്മുഖമായ കലയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുകയും ആവിഷ്‌കരിക്കുകയും ചെയ്യുന്ന വേദിയിലേക്ക് സാഹിത്യ സ്‌നേഹികളെ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
മലയാള സാഹിത്യ ചർച്ചകളിൽ മുഴുകാനും, സാഹിത്യാസ്വാദക സൗഹൃദങ്ങൾ വളർത്തിയെടുക്കാനും ഒപ്പം വിവിധ കലാപരിപാടികളും കാണുവാനും, കേരള വിഭവങ്ങളാസ്വദിക്കാനും ലാനയുടെ സമ്മേളനത്തിൽ ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്.
അമേരിക്കയിൽ മലയാളം ഭാഷയെ, ഭാഷാസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഒരു കേന്ദ്ര സാഹിത്യ സംഘടന എന്ന ആശയം രൂപപ്പെട്ടത്. അതിനായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ സാഹിത്യക്കാരന്മാർ, സാഹിത്യ പ്രബോധനക്കാർ എല്ലാവരുംകൂടി കൈകോർത്തു കേന്ദ്ര സാഹിത്യ സംഘടനയായ ലാന രൂപീകരിച്ചത്.
കേരള ലിറ്ററെറി സൊസൈറ്റി, ഡാളസ് ഭാരവാഹികളായ എം.എസ്.ടി നമ്പൂതിരി, എബ്രഹാം തെക്കേമുറി, എബ്രഹാം തോമസ്, ജോസഫ് നമ്പിമഠം തുടങ്ങിയവർ മുൻകൈ എടുത്തു പ്രവർത്തിച്ചു. കെ.എൽ.എസ് പ്രവർത്തകരായ ഇവരൊക്കെ മുൻകാലങ്ങളിൽ ലാനയുടെ പ്രസിഡൻറ്റുമാരായി സംഘടനയെ നയിച്ചവരാണ്.
ഇപ്പോൾ സംഘടനയെ നയിക്കുന്നത് പ്രസിഡന്റ് ശ്രീ ശങ്കർ മനയും (ടെന്നീസി), സെക്രട്ടറി സാമുവൽ പനവേലിയും (ടെക്‌സാസ്), ട്രഷറർ ഷിബു പിള്ള (ടെന്നീസി), മാലിനി (ന്യൂയോർക്ക്), ജോൺ കൊടിയൻ (കാലിഫോണിയ), ഹരിദാസ് തങ്കപ്പൻ (ഡാളസ്) എന്നിവരാണ്.
സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നും നിരവധി സാഹിത്യകാരന്മാരും കവികളും സാഹിത്യപ്രേമികളും ഇതിനകം ഡാളസിൽ എത്തിച്ചേർന്നിട്ടുണ്ട്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
