കോട്ടയം അസോസിയേഷൻ സിൽവർ ജൂബിലി ബാങ്ക്വെറ്റ്

SEPTEMBER 25, 2025, 10:18 PM

ഫിലാഡൽഫിയയിലും പരിസര പ്രദേശങ്ങളിലുമായി അധിവസിച്ചു വരുന്ന കോട്ടയം സ്വദേശികളുടെ സംഘടനയായ ഫിലാഡൽഫിയ കോട്ടയം അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്തംബർ 27 ശനിയാഴ്ച വൈകിട്ട് 5:30നു വെൽഷ് റോഡിലുള്ള സെന്റ് തോമസ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന ജൂബിലി ബാങ്ക്വെറ്റിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

ചാരിറ്റി പ്രവർത്തനം മുഖമുദ്രയാക്കിയ സംഘടന നിരവധി കാരുണ്യ പ്രവർത്തനങ്ങൾ അമേരിക്കയിലും കേരളത്തിലും തുടർച്ചയായി നടത്തി വരുന്നു. അസോസിയേഷന്റെ അഭിമാന പദ്ധതിയായി കഴിഞ്ഞ മൂന്നു വർഷങ്ങളിലായി മലയാള മനോരമയുമായി സഹകരിച്ചുകൊണ്ട് തുടർന്ന് വരുന്ന സ്‌കോളർഷിപ് പദ്ധതിയിലൂടെ കേരളത്തിൽ നിന്ന് പത്തോളം നിർധനരായ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നു. കൂടാതെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പെരുമ്പാവൂരിൽ ഒരു നിർധന കുടുംബത്തിനു വേണ്ടി നിർമ്മിച്ച ഭവനവും ഈ വർഷം പൂർത്തിയാക്കി നൽകുവാൻ സാധിച്ചു.


vachakam
vachakam
vachakam

ബാങ്ക്വെറ്റിനോടനുബന്ധിച്ചു നടത്തുന്ന പബ്ലിക് മീറ്റിംഗിൽ അഞ്ചൽ സെന്റ് ജോൺസ് കോളേജ് പ്രിൻസിപ്പലായിരുന്ന പ്രൊഫസർ സാം പനംകുന്നേൽ മുഖ്യ പ്രഭാഷകനായിരിക്കും. തുടന്ന് നോർത്ത് അമേരിക്കയിലെ പ്രമുഖ മ്യൂസിക്കൽ ആൻഡ് ഡാൻസ് ഗ്രൂപ്പായ DHO ക്രിയേറ്റീവിന്റെ സ്റ്റേജ് ഷോയും വിഭവസമൃദ്ധമായ ഡിന്നറും ഒരുക്കിയിരിക്കുന്നു.

കോട്ടയം അസോസിയേഷൻ ഫിലാഡൽഫിയയുടെ നടപ്പു വർഷത്തെ ഭാരവാഹികളായ സണ്ണി കിഴക്കേമുറിയിൽ (പ്രസിഡന്റ്), ജോബി ജോർജ് (ജൂബിലി കൺവീനർ) എന്നിവർ നേത്യത്വം നൽകുന്ന വിവിധ കമ്മിറ്റികളിൽ ബെന്നി കൊട്ടാരത്തിൽ, കുര്യൻ രാജൻ, സാബു ജേക്കബ്, ജോൺ പി. വർക്കി, ജീമോൻ ജോർജ്, സാജൻ വർഗീസ്, ജോസഫ് മാണി, മാത്യു ഐപ്, വറുഗീസ് വറുഗീസ്, സാബു പാമ്പാടി, ജെയിംസ് അന്ത്രയോസ്, ജോൺ മാത്യു, രാജു കുരുവിള, എബ്രഹാം ജോസഫ്, വർക്കി പൈലോ, സരിൻ ചെറിയാൻ കുരുവിള, സഞ്ജു സക്കറിയ, ജെയ്‌സൺ വർഗീസ്, ജോഷ്വാ മാത്യു എന്നിവരും പ്രവർത്തിക്കുന്നു. പ്രസിഡന്റ് സാറാ ഐപ്പിന്റെ നേതൃത്വത്തിൽ കോട്ടയം അസോസിയേഷൻ വിമൻസ് ഫോറവും സിൽവർ ജൂബിലി ബാങ്ക്വെറ്റിന്റെ പൂർണ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

കൂടുതൽ വിവരങ്ങൾക്കും ബാങ്ക്വെറ്റ് ടിക്കറ്റുകൾക്കുമായി 215 -327 -7153, 215 -479 -2400, 267 -237 -4118, 610 -457 -5868, 215 -776 -6787 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam