ഷിക്കാഗോ: ക്‌നാനായ റീജിയന്റെ ആഭിമുഖ്യത്തിൽ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുവാൻ ഒരുങ്ങുന്ന യുവതീയുവാക്കൾക്കായി നടത്തുന്ന വിവാഹ ഒരുക്ക കോഴ്‌സ് മോർട്ടൻ ഗ്രൊവിലുള്ള സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ (7800 Lyons St, Morton Grove, IL 60053) വച്ച് മാർച്ച് മാസം 6 മുതൽ 8 വരെ തീയതികളിൽ നടത്തുന്നു.
മാർച്ച് 6, വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന കോഴ്‌സ് മാർച്ച് 8, ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് സമാപിക്കും. വൈവാഹിക ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട നിരവധി വിഷയങ്ങളെ കുറിച്ച് നിരവധി പ്രമുഖ വ്യക്തികൾ സംസാരിക്കും.
ക്‌നാനായ റീജിയൻ ഡയറക്ടറും വികാരി ജനറലുമായ ഫാ. തോമസ് മുളവനാൽ, സെന്റ് മേരീസ് ക്‌നാനായ പള്ളി വികാരി ഫാ. സിജു മുടക്കോടിൽ, ഫാ. ബിപി തറയിൽ, ഫാമിലി കമ്മിഷൻ കോ-ഓർഡിനേറ്റർ ടോണി പുല്ലാപ്പള്ളിൽ, ബെന്നി കാഞ്ഞിരപ്പാറ, ജയ കുളങ്ങര, അജിമോൾ പുത്തൻപുരയിൽ, ആൻസി ചേലക്കൽ, ഷിബു & നിമിഷ കളത്തികൊട്ടിൽ, ലിനു പടിക്കപ്പറമ്പിൽ, സിനു സുനിൽ കണ്ണാരത്തിൽ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകും.
ഈ വർഷമോ തുടർ വർഷങ്ങളിലോ വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്ന എല്ലാ യുവതീ യുവാക്കളും ഈ അവസരം ഉപയോഗിക്കണമെന്ന് ക്‌നാനായ റീജിയൻ ഡയറക്ടർ ഫാ. തോമസ് മുളവനാൽ, വികാരി ഫാ. സിജു മുടക്കോടിൽ എന്നിവർ അഭ്യർഥിച്ചു.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നും നിരവധി യുവതീ യുവാക്കൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇനിയും രജിസ്റ്റർ ചെയ്യിവാൻ താൽപ്പര്യം ഉള്ളവർ ടോണി പുല്ലാപ്പള്ളിയെ 1-630-205-5078 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
മൂന്നു ദിവസത്തെ ഈ കോഴ്‌സിന് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുരയിൽ, സി. സിൽവേറിയസ്, സി. ജെസ്സിന, കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകൻ എന്നിവർ നേതൃത്വം നൽകും.
റോയി ചേലമലയിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്ക് അമേരിക്ക തുറക്കുന്നു; ഇറാന്റെ മൈനുകൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് പ്രസിഡന്റ്
ഇറാനെതിരെയുള്ള 'ഓപ്പറേഷൻ എപിക് ഫ്യൂറി'; 39 വിമാനങ്ങൾ തകർന്നു, വൻ നഷ്ടമെന്ന് അമേരിക്കൻ
വീണ്ടും അങ്കത്തിനൊരുങ്ങി കമലാ ഹാരിസ്; 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് സൂചന
രഹസ്യ സൈനിക പേറ്റന്റ് ഉടമയായ അമേരിക്കൻ റോക്കറ്റ് ശാസ്ത്രജ്ഞയെ കാണാതായി; ദുരൂഹതയേറി ശാസ്ത്രലോകം