വാഷിംഗ്ടൺ ഡിസി: സൗദി-യു.എസ് ബന്ധം വഷളാക്കിയ ഖഷോഗി വധത്തെക്കുറിച്ച് സൗദി ഭരണാധികാരി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് ഒന്നുമറിയില്ലായിരുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം. മുഹമ്മദ് ബിൻ സൽമാന് വൈറ്റ്ഹൗസിൽ ഊഷ്മള സ്വീകരണം നല്കി കൂടിക്കാഴ്ച നടത്തിയശേഷം സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
ഖഷോഗിവധം വേദനാജനകമായ സംഭവമായിരുന്നുവെന്നു മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. പക്ഷേ വിഷയത്തിൽ സൗദി സർക്കാർ ശരിയായ നടപടികളെല്ലാം ചെയ്തു. അങ്ങനെയൊരു സംഭവം ആവർത്തിക്കാതിരിക്കാനായായി സൗദിയിലെ സംവിധാനങ്ങൾ പരിഷ്‌കരിച്ചു. ഖഷോഗി സംഭവം വേദനയുളവാക്കുന്ന വലിയ തെറ്റായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി ഭരണകൂടത്തിന്റെ നിശിത വിമർശകനായിരുന്ന ജമാൽ ഖഷോഗി 2018ൽ തുർക്കിയിലെ ഇസ്താംബൂളിലുള്ള സൗദി കോൺസുലേറ്റിൽ കൊല്ലപ്പെടുകയായിരുന്നു. സൗദിയിൽനിന്നെത്തിയ സംഘമാണു കൊല നടത്തിയത്. മൃതദേഹം കണ്ടെത്താനാവാത്തവിധം നശിപ്പിച്ചുകളഞ്ഞതായാണ് നിഗമനം.
മുഹമ്മദ് ബിൻ സൽമാന്റെ ഉത്തരവു പ്രകാരമാണ് ഖഷോഗിവധം നടന്നതെന്ന് യു.എസ് ഇന്റലിജൻസ് ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും മറ്റു പാശ്ചാത്യ ശക്തികളും മുഹമ്മദ് ബിൻ സൽമാനെ ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
