കേരള ക്ലബ് ഷിക്കാഗോ ചീട്ടുകളി ഒക്ടോബർ 4 ശനി

SEPTEMBER 27, 2025, 2:13 PM

ഷിക്കാഗോ മലയാളികൾക്ക് ചീട്ടുകളിയുടെ പുതിയ ഒരു അനുഭവം കുറിക്കുവാനായി ഷിക്കാഗോ കേരള ക്ലബ് മുമ്പോട്ട് വന്നിരിക്കുകയാണ്. ഒക്ടോബർ 4 ശനിയാഴ്ച ഡെസ്‌പ്ലെയിൻസിലുള്ള ക്‌നാനായ കാത്തോലിക് സൊസൈറ്റി (കെ.സി.എസ്) ഹാളിൽ മത്സരങ്ങൾ കൃത്യം 9 മണിക്ക് ആരംഭിക്കുന്നു. രാവിലെ 8 മണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കുന്നതായിരിക്കും. പുരുഷൻമാർക്കും വനിതകൾക്കും 28 (ലേലം), റമ്മി (പുരുഷൻമാർക്കും വനിതകൾക്കും) പുറമെ വനിതൾക്കു മാത്രമായി 28 (ലേലം) മത്സരങ്ങളും നടത്തുന്നതായിരിക്കും.

കേരള ക്ലബ് ചീട്ടുകളി മത്സരത്തിലേക്കു എല്ലാ ചീട്ടുകളി പ്രേമികളെയും വളരെ സ്‌നേഹത്തോടെ സംഘാടക സമിതി സ്വാഗതം ചെയ്യുന്നു. 28 (ലേലം) ഓപ്പൺ വിഭാഗത്തിൽ 3 അംഗ ടീമിന്റെ രജിസ്‌ട്രേഷൻ ഫീ 150 ഡോളറും, റമ്മി വിഭാഗത്തിൽ ഇന്റിവിജ്വൽ രജിസ്‌ട്രേഷൻ ഫീ 100 ഡോളറും വനിതാ വിഭാഗത്തിൽ 3 അംഗ ടീമിന്റെ രജിസ്‌ട്രേഷൻ ഫീ 75 ഡോളറും ആയിരിക്കും.


vachakam
vachakam
vachakam

ജോണിക്കുട്ടി പിള്ളവീട്ടിൽ, മനോജ് അച്ചേട്ട്, ജിതേഷ് ചുങ്കത്ത്, ടോമി വള്ളിപ്പറമ്പിൽ, ബെന്നി വാച്ചാച്ചിറ എന്നിവർ കോർഡിനേറ്റർസായ കമ്മിറ്റിയും കേരള ക്ലബ് പ്രസിഡന്റ് സ്റ്റാൻലി കളരിക്കേമുറിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയും ഈ സീസണിലെ ആദ്യത്തെ കാർഡ് ഗെയിസ് അവസ്മരണീയമാക്കുവാൻ പ്രയത്‌നിക്കുന്നു.

വിജയികൾക്കായി 7000 ഡോളറിൽ അധികം വരുന്ന ക്യാഷ് അവാർഡുകളും എവർ റോളിങ്ങ് ട്രോഫികളും കാത്തിരിക്കുന്നു. വനിതകൾക്ക് മാത്രമായി നടത്തപ്പെടുന്ന ലേലം (28 ) മത്സര വിജയികൾക്ക് 1000 ൽ അധികം ഡോളറാണ് സമ്മാനതുക നൽകുന്നത്.


vachakam
vachakam
vachakam

ജോയ് നെടിയകാലയിൽ, സൈമൺ കോട്ടൂർ, സിറിയക് കൂവക്കാട്ടിൽ, ടോമി നെല്ലാമറ്റം, ജയ്ബു കുളങ്ങര, ഷാൻ കദളിമറ്റം, ജോസ്‌മോൻ ചെമ്മാച്ചേൽ, കുരുവിള ജെയിംസ്, ഡോ. സൂസൻ എടുക്കുത്തറ, ബിനു പൂത്തുറയിൽ, കലവറ ഗ്രോസറി ആൻഡ് ഫുഡ്, സഞ്ജു മാത്യു പുളിക്കത്തൊട്ടിയിൽ, കൈരളി ഫുഡ്‌സ്, റോയൽ ഗ്രോസറീസ് ആൻഡ് ഇവെന്റ്‌സ്, റോയൽ മഹാരാജ, എലൈറ്റ് ഗെയിമിംഗ്,  ഡോ. മാത്യു ജോസഫ്, ജിമ്മി വാച്ചാച്ചിറ, ജിബിറ്റ് കിഴക്കേക്കുറ്റ്, ബിജു ജെയിംസ്, അച്ചീവ് റീൽറ്റർസ് (തോമസ് കുരുവിള, സാബു അച്ചേട്ട്, മോഹൻ സെബാസ്റ്റ്യൻ, ജോർജ് പണിക്കർ, ലൂക് ചിറയിൽ, ജോർജ് മാത്യു), റോയ് മുളകുന്നം, സ്റ്റാൻലി കളരിക്കാമുറിയിൽ എന്നിവരും കേരള ക്ലബ്ബിലെ അംഗങ്ങളും സ്‌പോൺസർ ചെയ്യുന്ന ഈ ചീട്ടുകളി മത്സരത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്കായി മനോജ് അച്ചേട്ട് 224-522-2470, ജോണിക്കുട്ടി പിള്ളവീട്ടിൽ 847-924-3493, ടോമി തോമസ് 847-942-5706 എന്നിവരുമായി ബന്ധപ്പെടുക.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam