ഡാളസ്: കേരള അസോസിയേഷന്റെ അർദ്ധവാർഷിക ജനറൽ ബോഡി യോഗം 2025 ഓഗസ്റ്റ് 17 ഞായറാഴ്ച, വൈകിട്ട് 3:30ന് ICEC/ KAD ഹാളിൽ വെച്ച് (3821 ബ്രോഡ്‌വേ ബിൽഡിംഗ്, ഗാർലൻഡ്, ടെക്‌സസ് 75043) നടത്തപ്പെടുന്നു.
താഴെ പറയുന്ന അജണ്ടകളാണ് യോഗത്തിൽ ചർച്ച ചെയ്യുക:
അജണ്ട:
1. അർദ്ധവാർഷിക റിപ്പോർട്ട്
2. അർദ്ധവാർഷിക അക്കൗണ്ട്‌സ് റിപ്പോർട്ട്
3. ബൈലോയിൽ ഭേദഗതികൾ വരുത്താനുള്ള നിർദ്ദേശങ്ങൾ: അസോസിയേഷന്റെ അഫിലയേഷൻ പോളിസി.
ബൈലോ ഭേദഗതി നിർദ്ദേശം:
എല്ലാ അംഗങ്ങളെയും ഈ യോഗത്തിലേക്ക് സ്‌നേഹപൂർവ്വം ക്ഷണിക്കുന്നു. നിങ്ങളുടെ പങ്കാളിത്തം അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് ശക്തി നൽകുന്നു. സമൂഹത്തെ രൂപപ്പെടുത്തുന്ന തീരുമാനങ്ങളുടെ ഭാഗമാകാനുള്ള ഈ അവസരം നിങ്ങൾ വിനിയോഗിക്കുമെന്ന് വിശ്വസിക്കുന്നതായി ഡാളസ് കേരള അസോസിയേഷൻ സെക്രട്ടറി മഞ്ജിത് കൈനിക്കര അറിയിച്ചു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്