ഡാളസ്: കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് (കെ.ഇ.സി.എഫ്) ഡാളസ് സംഘടിപ്പിക്കുന്ന അഞ്ചാമത് ബാസ്‌കറ്റ്‌ബോൾ ടൂർണമെന്റ് 2025 നവംബർ 22 ശനിയാഴ്ച നടക്കും.
ലൂയിസ്‌വില്ലിലെ (Lewisville, TX) ദി മാക് സ്‌പോർട്‌സ്, 200 Continental Dr ആണ് ടൂർണമെന്റിന്റെ വേദി. അന്നേദിവസം രാവിലെ 10 മണിക്ക് മത്സരങ്ങൾ ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് സമാപിക്കും.
കാർറോൾട്ടണിലെ സെന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യൻ കത്തീഡ്രൽ പള്ളിയാണ് പരിപാടിയുടെ ആതിഥേയർ. ഡാളസിലെ വിവിധ പള്ളികളെയും സമൂഹങ്ങളെയും ഒരുമിപ്പിച്ചുനിർത്തുന്ന ഒരു കായിക മാമാങ്കമായാണ് കെ.ഇ.സി.എഫ് ഈ ടൂർണമെന്റിനെ കണക്കാക്കുന്നത്.
കെ.ഇ.സി.എഫ് സ്‌പോർട്‌സ് കമ്മിറ്റി അംഗങ്ങളായ റവ. ഫാ. ബേസിൽ എബ്രഹാം (പ്രസിഡന്റ്), അലക്‌സ് അലക്‌സാണ്ടർ (ജനറൽ സെക്രട്ടറി), ജോസഫ് ജോർജ് (ട്രഷറർ), റവ. ഫാ. മാർട്ടിൻ ബാബു (കോർഡിനേറ്റർ), മനോജ് ഡാനിയൽ (കോർഡിനേറ്റർ), ഷാജി എസ്. രാമപുരം, അബി ജോർജ്, സോണി ജേക്കബ്, ഫിലിപ്പ് മാത്യു, പ്രിനസ് സാമുവൽ, സോനു വർക്കി എന്നിവർ ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.
എല്ലാ കായികപ്രേമികൾക്കും ടീമുകൾക്കും കെ.ഇ.സി.എഫ് സ്വാഗതം ആശംസിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
