ഷിക്കാഗോ: ക്രിസ്തുവിന്റെ ജന്മദിനവും പുതുവത്സരവും ഏകോപിപ്പിച്ചു കേരളാ അസോസിയേഷ
ൻ ഓഫ് ഷിക്കാഗോയും, കേരളാ കൾച്ചറൽ സെന്ററും സംയുക്തമായി നടത്തുന്ന 2025 ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ഇന്ന് (2025 ഡിസംബർ 27) ശനിയാഴ്ച വൈകിട്ട് 5.30 മുതൽ 10.30 മണിവരെ ഡൗണേഴ്‌സ്‌ഗ്രോവിലുള്ള അക്ഷയന (1620 75th St Downers Grove IL 60516) ബാങ്കറ്റ്ഹാളിൽ വച്ച് നടത്തുന്നതാണ്. കൃത്യം 5.30ന് സോഷ്യൽഹവർ ആരംഭിക്കുന്നതാണ്. തുടർന്ന് പൊതുസമ്മേളനവും, ഷിക്കാഗോ കോൺസൽ ജനറൽ സോംനാഥ് ഘോഷ് മുഖ്യാതിഥിയായി പങ്കെടുക്കുന്നു. ജനറൽ കോർഡിനേറ്റർ ഹെറാൾഡ് ഫിഗരെദോയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
ടോം സണ്ണി (Retirement Planner and Insurance Strategist) മെഗാ സ്‌പോൺസറും അറ്റോർണി സ്റ്റീവ്
ക്രിഫേസ്, ഡോ. ജോ പുത്തെൻ (Alert IT Solution Inc), പ്രമോദ് സഖറിയാസ്, ടിനോ സൈമൺ (Secure Tax Services), എലാൻ സുരേന്ദ്രൻ (Medicare), ഹെറാൾഡ് ഫിഗരെദോ, തമ്പിച്ചൻ ചെമ്മാച്ചേൽ, ഡോ. ജിജി കളത്തിവീട്ടിൽ, ജോസഫ് സിറിയക്, ടോം പോൾ കിടങ്ങയിൽ, രാജ് പിള്ളൈ (communtiy leader) എന്നിവർ ഗ്രാൻഡ് സ്‌പോൺസേർസാണ്. സിബി പാത്തിക്കൽ, ആന്റോ കവലക്കൽ, സന്തോഷ് അഗസ്റ്റിൻ, ടോമി വെള്ളൂക്കുന്നേൽ (റീയൽറ്റർ), എ1 ഇന്ത്യൻ ഗ്രോസറി, സൽക്കാര ഫുഡ്‌സ്, Bickey (Allstate insurance), Shibu Venmoney എന്നിവർ സ്‌പോൺസേഴ്‌സാണ്.
പ്രവേശനം ($100.00) പാസ് മൂലമാണ് നിയന്ത്രിക്കുന്നതാണ്.
കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ ലൂക്കാച്ചൻ & അല്ലി ടീച്ചർ ചെമ്മാച്ചേൽ ദമ്പതികളുടെ ഓർമ്മയ്ക്കായി ചെമ്മാച്ചേൽ കുടുംബാംഗങ്ങൾ സ്‌പോൺസർ ചെയ്തു ഏർപ്പെടുത്തിയിരിക്കുന്ന 2025ലെ വിദ്യാഭ്യാസ പുരസ്‌കാരം നേടുന്നവർക്ക് ചെമ്മാച്ചേൽ കുടുംബം 500 ഡോളർ കാഷും, പ്ലാക്കും അന്നേദിവസം നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: പ്രസിഡന്റ് ആന്റോ കവലയ്ക്കൽ 630-666-7310, ജനറൽ കോർഡിനേറ്റർ ഹെറാൾഡ് ഫിഗരെദോ 630-400-1172, സെക്രട്ടറി സിബി പാത്തിക്കൽ 630-723-1112, ജോസ് ചെന്നിക്കര 773-842-9149
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
