വാഷിംഗ്ടൺ: ലോസ് ഏഞ്ചൽസിൽ നാഷണൽ ഗാർഡിനെ വിന്യസിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കം കോടതി തടഞ്ഞു.
ലോസ് ഏഞ്ചൽസിൽ നാഷണൽ ഗാർഡിന്റെ വിന്യാസം അവസാനിപ്പിക്കണമെന്ന് കാലിഫോർണിയ ജഡ്ജി ട്രംപിനോട് ആവശ്യപ്പെട്ടു. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം സമർപ്പിച്ച ഹർജിയിലാണ് വിധി.
പ്രസിഡന്റ് ട്രംപ് തന്റെ അധികാര ദുർവിനിയോഗം നടത്തിയെന്ന് കാലിഫോർണിയയിലെ ജില്ലാ ജഡ്ജി ചാൾസ് ബ്രെയർ പറഞ്ഞു. കുടിയേറ്റ നയങ്ങൾക്കെതിരായ പ്രതിഷേധങ്ങൾ കലാപത്തിന് തുല്യമാണെന്ന് കണക്കാക്കി നാഷണൽ ഗാർഡ് യൂണിറ്റുകളുടെ ഫെഡറൽ നിയന്ത്രണം ഏറ്റെടുത്ത് ലൊസാഞ്ചലസിൽ വിന്യസിക്കാനുള്ള ട്രംപിന്റെ നീക്കമാണ് ജില്ലാ ജഡ്ജി ചാൾസ് ബ്രെയർ തടഞ്ഞത്.
2026 ഫെബ്രുവരി 2 വരെ 300 കാലിഫോർണിയ നാഷണൽ ഗാർഡ് സൈനികരുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഭരണകൂടത്തിന്റെ ഓഗസ്റ്റിലെ ഉത്തരവിനെതിരെയായിരുന്നു ഗവർണറുടെ ഹർജി. നാഷണൽ ഗാർഡ് യൂണിറ്റുകൾ സാധാരണയായി സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാണ്. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ, അവ ഫെഡറൽ സേവനത്തിനായി ഉപയോഗിക്കാം.
അതേസമയം, പ്രതിഷേധങ്ങൾക്കെതിരെ സൈന്യത്തെ അയയ്ക്കാൻ പ്രസിഡന്റിന് നിയമപരമായ അധികാരമുണ്ടെന്നും ഈ വിഷയത്തിൽ വിജയിക്കുമെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു.
"വ്യാജ കലാപങ്ങൾ" നേരിടാൻ സൈന്യത്തെ വിന്യസിക്കാൻ പ്രസിഡന്റിന് നിയമപരമായ അധികാരമുണ്ടെന്നും ഈ വിഷയത്തിൽ ഭരണകൂടം വിജയിക്കുമെന്നും കോടതി വിധിയെത്തുടർന്ന് വൈറ്റ് ഹൗസ് വക്താവ് അബിഗെയ്ൽ ജാക്സൺ പ്രസ്താവനയിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
