ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉറ്റ സുഹൃത്തും കൺസർവേറ്റീവ് ആക്ടിവിസ്റ്റുമായ ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തെക്കുറിച്ച് ജിമ്മി കിമ്മല്‍ നടത്തിയ വിവാദ പരാമര്‍ശത്തിനു പിന്നാലെ നിര്‍ത്തിവെച്ച ലേറ്റ്നൈറ്റ് ഷോ വീണ്ടും സംപ്രേഷണം ആരംഭിച്ചു. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന റേറ്റിംഗാണ് ഷോക്ക് കഴിഞ്ഞദിവസം ലഭിച്ചതെന്ന് ഡിസ്നി പറഞ്ഞു.
ചൊവ്വാഴ്ച ജിമ്മി കിമ്മലിന്റെ ലൈവ് 6.26 ദശലക്ഷം ആളുകൾ ആസ്വദിച്ചു. സോഷ്യൽ മീഡിയയിൽ മാത്രം 28 മിനിറ്റ് ദൈർഘ്യമുള്ള ഷോ 26 ദശലക്ഷം പേർ കണ്ടതായി ഡിസ്നി പറഞ്ഞു.
കഴിഞ്ഞ ആഴ്ചയിലെ ഷോയിൽ, ട്രംപ് അനുകൂലികളായ ‘മാഗ’യിലെ പലരും ചാർലി കിർക്കിന്റെ കൊലപാതകം മുതലെടുക്കാൻ വളരെയധികം പരിശ്രമിക്കുന്നുവെന്ന് കിമ്മൽ പറഞ്ഞിരുന്നു. കിമ്മലിനെ സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയതിനുശേഷം ഡിസ്നി സർഗാത്മക സമൂഹത്തിൽ നിന്ന് വലിയ പ്രതിഷേധം നേരിട്ടു. 400 ലധികം സെലിബ്രിറ്റികൾ കിമ്മലിനെ പിന്തുണച്ച് രംഗത്തെത്തി. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുന്നതായി അവർ വിമർശിച്ചു.
കിമ്മലിന്റെ ഷോ നിർത്തിവച്ചതിന് പിന്നാലെ ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള ഇഎസ്പിഎൻ, ഹുലു തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ റദ്ദാക്കാൻ സോഷ്യൽ മീഡിയയിലുടനീളം വ്യാപകമായി പ്രചാരണം ആരംഭിച്ചിരുന്നു. ഷോ നിർത്തിവച്ചതിൽ പ്രതിഷേധിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ പിന്തുണ അറിയിച്ചും എഴുത്തുകാരും അഭിനേതാക്കളും ഉൾപ്പെടെ നിരവധി ആളുകളാണ് ലോസ് ഏഞ്ചൽസിലെ ഡിസ്നി ആസ്ഥാനത്തിന് പുറത്ത് തടിച്ചുകൂടിയത്. അമേരിക്കയിലുടെനീളം പ്രതിഷേധം വ്യാപിച്ചു. തുടർന്നാണ് ഇപ്പോൾ ഡിസ്നി തീരുമാനം പിൻവലിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
