ഡിഎന്‍എ ഘടന കണ്ടെത്തിയ വിഖ്യാത ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്‌സന്‍ അന്തരിച്ചു

NOVEMBER 7, 2025, 8:44 PM

ന്യൂയോര്‍ക്ക്: ഡിഎന്‍എയുടെ ഡബിള്‍ ഹീലിക്‌സ് ഘടന കണ്ടുപിടിച്ച പ്രസിദ്ധ ശാസ്ത്രജ്ഞനും വൈദ്യശാസ്ത്ര നൊബേല്‍ സമ്മാന ജേതാവുമായ ജെയിംസ് വാട്‌സന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ഈസ്റ്റ് നോര്‍ത്ത്‌പോര്‍ട്ടിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 97-ാം വയസായിരുന്നു. 

ജെയിംസ് വാട്‌സനും ഫ്രാന്‍സിസ് ക്രിക്ക് എന്ന ശാസ്ത്രജ്ഞനും ചേര്‍ന്നാണ് ഡിഎന്‍എയുടെ ഡബിള്‍ ഹീലിക്‌സ് ഘടന കണ്ടുപിടിച്ചത്. 20ാം നൂറ്റാണ്ടിലെ ശാസ്ത്ര ലോകത്തെ നിര്‍ണായക വഴിത്തിരിവായി ഈ കണ്ടുപിടിത്തം മാറി. 1962ലാണ് ഇരുവരേയും തേടി വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനമെത്തിയത്. 

ഷിക്കാഗോയില്‍ ജനിച്ച വാട്‌സന്‍ 24 വയസുള്ളപ്പോഴാണ് നിര്‍ണായക കണ്ടുപിടിത്തം നടത്തിയത്. വൈദ്യശാസ്ത്ര മേഖലയിലും കുറ്റവാളികളെ കണ്ടെത്തുന്നതിലുമെല്ലാം പുതിയ വഴി വെട്ടിത്തുറന്ന കണ്ടുപിടിത്തത്തിലൂടെ വാട്‌സന്‍ ശാസ്ത്ര ലോകത്ത് ആദരണീയനായി. 

ജീവിതത്തിന്റെ അവസാന കാലത്ത് കറുത്ത വര്‍ഗക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തി അദ്ദേഹം വിവാദത്തിലായിരുന്നു. വെളുത്ത വര്‍ഗക്കാരേക്കാള്‍ ബുദ്ധി കുറവാണ് കറുത്ത വര്‍ഗക്കാര്‍ക്കെന്നായിരുന്നു  വിവാദ പരാമര്‍ശം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam