ടെന്നിസ് ലോകത്തിലെ പ്രതിഭാസമായ വെനസ് വില്ല്യംസും ഡാനിഷ് മോഡലും ആക്ടറുമായ ആൻഡ്രിയ പ്രേറ്റിയും കഴിഞ്ഞ വാരാന്ത്യത്തിൽ ഫ്ലോറിഡയിൽ വച്ച് വിവാഹിതരായതായി റിപ്പോർട്ട്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആണ് താരങ്ങൾ ഈ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്.
"നമ്മൾ എല്ലാം തമ്മിൽ എത്രമേൽ സ്നേഹിക്കുന്നു, ഇത് അത്ര തന്നെ സന്തോഷവും മനോഹരവുമായ, മധുരവുമായ ദിനമായിരുന്നു” എന്നാണ് വെനസ് വില്ല്യംസ് പ്രതികരിച്ചത്. എന്നാൽ വിവാഹം സംബന്ധിച്ച വിശദാംശങ്ങൾ കൂടുതലായി മാധ്യമങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല. പരിപാടി പാം ബീച്ച് ഗാർഡൻസ് ഉൾപ്പെടുന്ന ദമ്പതികളുടെ വീടിന് ചുറ്റും അഞ്ച് ദിവസത്തെ ചടങ്ങുകളിൽ ആണ് നടന്നതാണെന്നാണ് പോസ്റ്റിൽ സൂചിപ്പിക്കുന്നത്.
വെനസ് വില്ല്യംസും ആൻഡ്രിയ പ്രേറ്റിയും 2024 മിലാൻ ഫാഷൻ വീക്കിൽ ആണ് പരിചയപ്പെടുന്നത്. തുടർന്ന് കുറച്ച് നാൾ അവർ സന്ദേശങ്ങൾ വഴി അവരുടെ ബന്ധം തുടർന്നു. ജനുവരി 31-ന് ടസ്കാനിയിൽ വച്ചാണ് ഇവരുടെ പ്രണയബന്ധം ആരംഭിക്കുന്നത്. ജൂലൈയിൽ താരങ്ങൾ ഇത് സ്ഥിരീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
