ലോസ് ഏഞ്ചല്‍സ് മെട്രോ സൈബര്‍ ആക്രമണം: പിന്നില്‍ ഇറാന്‍ അനുകൂല ഹാക്കര്‍മാരെന്ന് ഇസ്രായേല്‍

MAY 26, 2026, 9:46 AM

വാഷിംഗ്ടണ്‍: അമേരിക്കയിലെ ലോസ് ഏഞ്ചല്‍സ് നഗരത്തിലെ പൊതുഗതാഗത സംവിധാനത്തിന് നേരെ നടന്ന വലിയ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ഭരണകൂടത്തിന്റെ പിന്തുണയുള്ള ഹാക്കര്‍മാരാണെന്ന് കണ്ടെത്തല്‍. ടെല്‍ അവീവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സൈബര്‍ സുരക്ഷാ സ്ഥാപനമായ 'ഗാംബിറ്റ് സെക്യൂരിറ്റി' ചൊവ്വാഴ്ച പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

കഴിഞ്ഞ മാര്‍ച്ചിലാണ് ലോസ് ഏഞ്ചല്‍സ് ട്രാന്‍സിറ്റ് അതോറിറ്റിയുടെ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകള്‍ തകര്‍ത്ത് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. അതോറിറ്റിയുടെ സെര്‍വറുകളില്‍ നിന്ന് ബാക്കപ്പ് ഫയലുകളും ഇമെയിലുകളും ഉള്‍പ്പെടെ കുറഞ്ഞത് 700 ജിഗാബൈറ്റ് ഡാറ്റ ഹാക്കര്‍മാര്‍ മോഷ്ടിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ വിവരങ്ങള്‍ അടങ്ങിയ സെര്‍വര്‍ ഇന്റര്‍നെറ്റില്‍ അബദ്ധത്തില്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ തുറന്നുകാട്ടപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധനയിലാണ് ഇസ്രായേലി ഗവേഷകര്‍ നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്തിയത്. ഈ സെര്‍വര്‍ ഇന്‍ഫ്രാസ്ട്രക്ചറിന് ടെഹ്റാനിലെ ഇറാനിയന്‍ രഹസ്യാന്വേഷണ വിഭാഗവുമായി നേരിട്ട് ബന്ധമുണ്ടെന്ന് ഡിജിറ്റല്‍ തെളിവുകള്‍ നിരത്തി റിപ്പോര്‍ട്ട് സമര്‍ത്ഥിക്കുന്നു.

'അബാബില്‍ ഓഫ് മിനാബ്' എന്നറിയപ്പെടുന്ന, മുന്‍പ് അധികം അറിയപ്പെടാതിരുന്ന പ്രോ-ഇറാന്‍ ഹാക്കര്‍ ഗ്രൂപ്പാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേരത്തെ രംഗത്തെത്തിയിരുന്നത്. മാര്‍ച്ച് 16-ഓടെയാണ് മെട്രോ റെയില്‍വേയുടെ ട്രാന്‍സിറ്റ് നെറ്റ്വര്‍ക്കില്‍ ഈ സുരക്ഷാ ലംഘനം തിരിച്ചറിഞ്ഞത്. ആക്രമണത്തെ തുടര്‍ന്ന് ട്രെയിനുകളുടെയും ബസുകളുടെയും സര്‍വീസുകള്‍ തടസ്സപ്പെട്ടില്ലെങ്കിലും, സ്റ്റേഷനുകളിലെ ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ പ്രവര്‍ത്തന രഹിതമാകുകയും യാത്രക്കാര്‍ക്ക് കാര്‍ഡുകളില്‍ പണം റീചാര്‍ജ് ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്തിരുന്നു. റെയില്‍ യാര്‍ഡിന്റെ നിയന്ത്രണ സംവിധാനങ്ങളിലേക്ക് വരെ ഹാക്കര്‍മാര്‍ക്ക് ഭാഗികമായി പ്രവേശനം ലഭിച്ചിരുന്നതായും സൂചനയുണ്ട്.

അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സൈനിക നീക്കങ്ങള്‍ ശക്തമാക്കിയതിന് പിന്നാലെയാണ് ഈ ഹാക്കര്‍ സംഘം യുഎസ് ലക്ഷ്യമിട്ട് അക്രമണങ്ങള്‍ ശക്തമാക്കിയത്. യുഎസിലെ പ്രമുഖ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ കമ്പനിയായ സ്‌ട്രൈക്കറിന് (ടൃ്യേസലൃ) നേരെ നടന്ന സൈബര്‍ ആക്രമണത്തിന് പിന്നിലും ഈ സംഘമാണെന്ന് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ എഫ്ബിഐ (എആക) ഉള്‍പ്പെടെയുള്ള യുഎസ് അന്വേഷണ ഏജന്‍സികള്‍ നിലവില്‍ വിപുലമായ അന്വേഷണം നടത്തിവരികയാണ്. ഔദ്യോഗിക അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്‌ക്കേ അന്തിമ സ്ഥിരീകരണം നല്‍കാനാകൂ എന്ന് ലോസ് ഏഞ്ചല്‍സ് ട്രാന്‍സിറ്റ് അതോറിറ്റി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam