വാഷിംഗ്‌ടൺ: അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി വിദേശ വിദ്യാർത്ഥികൾ. 2024–25 അധ്യയന വർഷത്തിൽ യുഎസ് കോളേജുകളിലെയും സർവകലാശാലകളിലെയും അന്താരാഷ്ട്ര വിദ്യാർത്ഥികൾ യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് 42.9 ബില്യൺ ഡോളർ ആണ് സംഭാവന നൽകിയത്.
355,000-ത്തിലധികം അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തുവെന്നും നാഫ്‌സ: അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ എഡ്യൂക്കേറ്റേഴ്‌സ് പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു.
തിങ്കളാഴ്ച പുറത്തിറക്കിയ 'ഓപ്പൺ ഡോർസ് 2025 റിപ്പോർട്ട്' പ്രകാരം, 2024–25 അധ്യയന വർഷത്തിൽ യുഎസ് കാമ്പസുകളിൽ 1.2 ദശലക്ഷം (1,177,766) അന്താരാഷ്ട്ര വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 5 ശതമാനം വർധനവാണ്.
അന്താരാഷ്ട്ര വിദ്യാർത്ഥികൾ യുഎസിലേക്ക് വരുന്നത് അവരുടെ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്നതിനും യുഎസ് കോളേജുകൾക്കും സമൂഹത്തിനും സംഭാവന നൽകുന്നതിനുമാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻറര്‍നാഷണൽ എജ്യുക്കേഷൻ പ്രസിഡന്‍റും സിഇഒയുമായ ജേസൺ സിസ് പറഞ്ഞു.
2024-25 അധ്യയന വർഷത്തിൽ യുഎസിലെ 363,000-ലധികം വിദ്യാർത്ഥികൾ ഇന്ത്യയിൽ നിന്നുള്ളവരായിരുന്നു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 10 ശതമാനം വർദ്ധനവാണ്. ചൈന ഏകദേശം 266,000 വിദ്യാർത്ഥികളുമായി തൊട്ടുപിന്നിലുണ്ട്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 4 ശതമാനം കുറവാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
