വാഷിംഗ്‌ടൺ: യുഎസിൽ ഇന്ത്യൻ വിദ്യാർഥിയെ പൊലീസ് വെടിവെച്ചു കൊന്നു. തെലങ്കാനയിലെ മഹാബൂബ് നഗറിൽ നിന്നുള്ള മുഹമ്മദ് നിസാമുദ്ദീനാണ് കൊല്ലപ്പെട്ടത്. സെപ്റ്റംബർ 3ന് കാലിഫോർണിയിലെ സാന്താ ക്ലാരയിലാണ് സംഭവം.
കത്തി ഉപയോഗിച്ച് അപ്പാർട്ട്മെന്റിലെ സഹ താമസക്കാരെ ആക്രമിച്ചിനെ തുടർന്നാണ് വെടിവെപ്പ് നടത്തിയത് എന്നാണ് പൊലീസിന്റെ വിശദീകരണം.
എന്നാൽ വംശവെറിയാണ് പൊലീസ് വെടിവെപ്പിന് പിന്നിൽ എന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
വീടിനുള്ളിൽ കത്തിക്കുത്തുണ്ടായെന്നുള്ള വിവരം ലഭിച്ചതോടെയാണ് അവിടേക്കെത്തിയത്. സാന്താ ക്ലാരയിലുള്ള അപ്പാർട്ട്മെന്റിലെത്തിയപ്പോൾ കണ്ടത് കത്തിയുമായി നിൽകുന്ന മുഹമ്മദ് നിസാമുദ്ദീനെയാണ്. കൂടെയുണ്ടായിരുന്ന സഹതടവുകാരനെ നിരവധി പരിക്കുകളോടെ കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്.
സഹ താമസക്കാരനും നിസാമുദ്ദീനും തമ്മിലുള്ള തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചത്. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റ പ്രതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. ഗുരുതരമായി പരിക്കേറ്റ സഹ താമസക്കാരൻ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്