ഫിലഡല്‍ഫിയ: യുഎസ് ജയിലില്‍ ചെയ്യാത്ത കുറ്റത്തിന് ഇന്ത്യന്‍ വംശജന്‍ തടവ് ശിക്ഷ അനുഭവിച്ചത് 43 വര്‍ഷം. ഇദ്ദേഹത്തെ ഇപ്പോള്‍ നാടുകടത്താനുള്ള ശ്രമം കോടതികള്‍ ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. സുബ്രഹ്മണ്യം വേദം (64) എന്ന യുഎസ് പൗരനാണ് കടുത്ത അനീതിക്ക് ഇരയായത്.
ഒന്‍പത് മാസം പ്രായമുള്ള സമയത്ത് പിതാവിനൊപ്പം യുഎസിലെത്തിയതാണ് സുബ്രഹ്മണ്യം. 1980 ല്‍ സുഹൃത്ത് തോമസ് കിന്‍സറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിച്ചു. പിന്നീട് വധശിക്ഷയില്‍ ഇളവു കിട്ടി. കഴിഞ്ഞ ഓഗസ്റ്റില്‍ സുബ്രഹ്മണ്യം നിരപരാധിയാണെന്നതിന് ആസ്പദമായ തെളിവുകള്‍ പുറത്തുവന്നു. ഇതോടെ കഴിഞ്ഞ മാസം മൂന്നിന് 43 വര്‍ഷത്തിന് ശേഷം മോചിപ്പിച്ചു. ഉടന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് നാടുകടത്താന്‍ വേണ്ടി ലൂസിയാനയിലെ വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു.
കൊലക്കേസില്‍ കുറ്റവിമുക്തനാക്കിയെങ്കിലും പഴയൊരു ലഹരിമരുന്ന് കേസ് സുബ്രഹ്മണ്യത്തിന്റെ പേരിലുണ്ടെന്നാണ് അധികൃതര്‍ വാദിച്ചത്. ഈ വാദം ഇമിഗ്രേഷന്‍ കോടതിയും പെന്‍സില്‍വാനിയ ഡിസ്ട്രിക്ട് കോടതിയും സ്റ്റേ ചെയ്യുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
