ഫിലഡൽഫിയ: വിശാല ഫിലാഡൽഫിയ റീജിയണിലെ ഇൻഡ്യൻ കത്തോലിക്കരുടെ പ്രത്യേകിച്ച് കേരളകത്തോലിക്കരുടെ സ്‌നേഹകൂട്ടായ്മയായ ഇൻഡ്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയാ (ഐ.എ.സി.എ.) ഇൻഡ്യൻ കാത്തലിക് ഹെറിറ്റേജ് ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.
തേജസുറ്റ പ്രവർത്തനങ്ങളിലൂടെ അമേരിക്കൻ മലയാളികത്തോലിക്കർക്ക് മാതൃകയായി സേവന ത്തിന്റെ 47 വർഷം പൂർ ത്തിയാക്കുന്ന ഫിലാഡൽഫിയ കാത്തലിക് അസോസിയേഷൻ 2025 നവംബർ 8 ശനിയാഴ്ചയാണ് 'ഒരേ വിശ്വാസം, പല പാരമ്പര്യങ്ങൾ' എന്ന ആപ്തവാക്യത്തിലൂന്നി ഇൻഡ്യൻ കത്തോലിക്കരുടെ പൈതൃകദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
അന്നേദിവസം വൈകുന്നേരം നാലുമണിമുതൽ ഫിലാഡൽഫിയ സീറോമലബാർ പള്ളിയിൽ (608 Welsh Road, Philadelphia PA 19115) നടക്കുന്ന ഹെറിറ്റേജ് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി ഫിലാഡൽഫിയാ അതിരൂപതയുടെ സഹായമെത്രാൻ അഭിവന്ദ്യ എഫ്രെൻ വി എസ്മില്ല ദിവ്യബലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. നാലുമണിക്ക് അഭിവന്ദ്യ ബിഷപ്പിന്റെ മുഖ്യ കാർമ്മികത്വത്തിലും, സീറോമലബാർ, സീറോമലങ്കര, ക്‌നാനായ, ലത്തീൻ കത്തോലിക്കാ കൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്ന വൈദികരുടെ സഹകാർമ്മികത്വത്തിലും കൃതഞ്ജതാബലിയർപ്പണം നടക്കും.
ഐ.എ.സി.എ. ഡയറക്ടർ ബോർഡ് ചെയർമാൻ ഫിലാഡൽഫിയ ഇൻഡ്യൻ ലാറ്റിൻ കാത്തലിക് മിഷൻ ഡയറക്ടർ ഫാ. ലെനിൻ ഫെർണാണ്ടസ്, ഡയറക്ടർമാരായ സീറോമലബാർ പള്ളി വികാരി റവ. ഡോ.ജോർജ് ദാനവേലിൽ, സെ. ജോൺ ന്യൂമാൻ ക്‌നാനായ കാത്തലിക് മിഷൻ ഡയറക്ടർ ഫാ. ബിപ്പി മാത്യു തറയിൽ, സെന്റ് ജൂഡ് സീറോമലങ്കരപള്ളി വികാരി ഫാ. ബാബു മഠത്തിൽപറമ്പിൽ എന്നിവർ ബിഷപ്പിനൊപ്പം ദിവ്യബലിയിൽ സഹകാർമ്മികരാവും.
വിശിഷ്ടാതിഥികൾക്ക് സ്വീകരണം, ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരണഘോഷയാത്ര, കൃതഞ്ജതാബലിയർപ്പണം, ജൂബിലിദമ്പതിമാരെ ആശീർവദിച്ചഭിനന്ദിക്കുക, പൊതുസമ്മേളനം, വിവിധ കലാപരിപാടികൾ, സ്‌നേഹവിരുന്ന് എന്നിവയാണ് ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നത്. ഇൻഡ്യൻ കത്തോലിക്കരുടെ ശ്രേഷ്ടമായ പൈതൃകവും, പൂർവികപാരമ്പര്യങ്ങളും പ്രവാസനാട്ടിലും അഭംഗുരം കാത്തുസൂക്ഷിക്കുന്ന സീറോമലബാർ, സീറോമലങ്കര, ക്‌നാനായ, ലത്തീൻ കത്തോലിക്കർ ഒരേ കുടക്കീഴിൽ അണിനിരന്ന് ഒന്നിച്ചർപ്പിക്കുന്ന ദിവ്യബലിയിലേക്കും, തുടർന്നു നടക്കുന്ന പൊതുസമ്മേളനം, കലാസന്ധ്യ, സ്‌നേഹവിരുന്ന് എന്നിവയിലേക്കും എല്ലാ മലയാളികളെയും ഭാരവാഹികൾ ക്ഷണിക്കുന്നു.
ഫിലാഡൽഫിയായിലെ പ്രശസ്ത ഡാൻസ് സ്‌കൂളുകൾ അവതരിപ്പിക്കുന്ന നൃത്തങ്ങൾ, ഐ.എ.സി. എ. യിലെ അംഗദേവാലയങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാരൂപങ്ങൾ എന്നിവ കാണികൾക്ക് കൺകുളിർക്കെ ആസ്വദിക്കുന്നതിനുള്ള വക നൽകും.
ഐ.എ.സി.എ. പ്രസിഡന്റ് തോമസ് സൈമൺ, ജനറൽ സെക്രട്ടറി ചാർലി ചിറയത്ത്, ട്രഷറർ സ്വപ്ന സജി സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ജോഷ്വ ജേക്കബ്, ജോ. സെക്രട്ടറി മെർലിൻ അഗസ്റ്റിൻ, ജോ. ട്രഷറർ ഫിലിപ് ജോൺ (ബിജു) എന്നിവരുടെ നേതൃത്വത്തിൽ മുൻ പ്രസിഡന്റ് അനീഷ് ജയിംസ്,
അലക്‌സ് ജോൺ, സണ്ണി പടയാറ്റിൽ, ജോസ് മാളേയ്ക്കൽ, ഓസ്റ്റിൻ ജോൺ, ജോസഫ് മാണി, തോമസ് നെടുമാക്കൽ, ഫിലിപ് എടത്തിൽ, റോമിയോ ഡാൽഫി, ജറി കുരുവിള, ജറിക് എബ്രാഹം, ജസ്റ്റിൻ തോമസ്, സേവ്യർ മൂഴിക്കാട്ട്, ജോസഫ് സക്കറിയ, ജോസഫ് തോമസ്, ജോയി കരുമത്തി
എന്നിവരടങ്ങുന്ന വിപുലമായ കമ്മിിറ്റി ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ക്രമീകരണങ്ങൾ ചെയ്തുവരുന്നു.
2025ൽ വിവാഹജീവിതത്തിന്റെ രജത (25), സുവർണ (50) ജൂബിലികൾ ആഘോഷിക്കുന്ന ദമ്പതിമാരെയും, ദാമ്പത്യജീവിതത്തിൽ 50ലധികം വർഷങ്ങൾ പിന്നിട്ടവരെയും ദിവ്യബലിമദ്ധ്യേ ബിഷപ് ആശീർവദിക്കുകയും, അഭിനന്ദിക്കുകയും ചെയ്യും.
ഫിലാഡൽഫിയാ അതിരൂപതയുടെ കീഴിൽ പ്രവാസി-അഭയാർത്ഥി കാര്യാലയത്തിന്റെ ചുമതലവഹിക്കുന്ന (പാസ്റ്ററൽ കെയർ ഫോർ റഫ്യൂജീസ് ആന്റ് മൈഗ്രന്റ്‌സ്) ഡയറക്ടർ സിസ്റ്റർ ജെർത്രൂഡ് ബോർസ്, പി.സി.എം.ആർ, മുൻ ഡയറക്ടർ ടോം ബെറ്റ്‌സ് തുടങ്ങിയുള്ള വൈദികരും ഹെറിറ്റേജ് ദിനത്തിൽ പങ്കെടുക്കും.
ഉപരിപഠനത്തിനും, ഉദ്യോഗത്തിനുമായി ആയിരത്തിതൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലും അമേരിക്കയിൽ കുടിയേറി വിശാലഫിലാഡൽഫിയാ റീജിയണിൽ താമസമുറപ്പിച്ച മലയാളി കത്തോലിക്കർ 1978ൽ ചെറിയ അത്മായ സംഘടനയായി തുടക്കമിട്ട ഇൻഡ്യൻ കാത്തലിക് അസോസിയേഷൻ (ഐ.സി.എ.) വളർച്ചയുടെ പടവുകൾ കടന്ന് രണ്ടായിരത്തിലധികം വരുന്ന വിശ്വാസികളുടെ ഒരു സ്‌നേഹകൂട്ടായ്മയായി തലയുയർത്തി നിൽക്കുന്നു.
പ്രവാസികളായി അമേരിക്കയിലെത്തിയ ആദ്യതലമുറയിൽപെട്ട സീറോമലബാർ, സീറോമലങ്കര, ക്‌നാനായ, ലത്തീൻ കുടുംബങ്ങൾ സമൂഹവളർച്ചക്ക് നൽകിയിട്ടുള്ള സംഭാവനകൾ വളരെ വലുതാണ്. പ്രവാസജീവിതത്തിൽ മാതൃഭാഷയിൽ ബലിയർപ്പിക്കാൻ വൈദികരോ
സ്വ ന്തം ദേവാലയങ്ങളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ പ്രതികൂലസാഹചര്യങ്ങളിലൂടെ നാലു ദശാബ്ദക്കാലം കഠിനാധ്വാനംചെയ്ത് മൂല്യബോധമുള്ള നല്ലൊരു സമൂഹെത്ത രൂപീകരിക്കുകയും സ്വ ന്തം കുടുംബെത്തയും ബന്ധുക്കളെയും അമേരിക്കയിലെത്തിച്ച് അവർക്ക് നല്ലൊരു ഭാവിയുണ്ടാക്കികൊടുക്കുകയും ചെയ്ത ആദ്യതലമുറക്കാരെ ഈ അവസരത്തിൽ കൃതഞ്ജതാപൂർവം സ്മരിക്കുന്നു.
ജോസ് മാളേയ്ക്കൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്