വാഷിങ്ടന്‍: അധികതീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം നിര്‍ത്തിച്ചെന്ന അവകാശവാദവുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് അവകാശ വാദം ഉന്നയിച്ചത്.
യുദ്ധത്തില്‍ ഏഴ് വിമാനങ്ങള്‍ വീണെന്നും പറഞ്ഞു. എന്നാല്‍ അത് ഏത് രാജ്യത്തിന്റേതെന്ന് വെളിപ്പെടുത്തിയുമില്ല. ആണവ രാജ്യങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്ന സാധ്യതയുണ്ടായിരുന്നു. 200% തീരുവ ചുമത്തുമെന്നും യുഎസുമായുള്ള വ്യാപാരം നടക്കുമെന്നു മോഹിക്കേണ്ട എന്നും പറഞ്ഞപ്പോള്‍ ഇരുരാജ്യങ്ങളും യുദ്ധം നിര്‍ത്തി. തീരുവഭീഷണി മുഴക്കി 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ യുദ്ധം അവസാനിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്