ന്യൂയോർക്: ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ 'ഫെഡറേഷൻ ഓഫ് മലയാളി അസോസയേഷൻ ഓഫ് അമേരിക്കാസ് (ഫോമ) ഒരുക്കുന്ന ജീവ കാരുണ്യ ചികിത്സാ സഹായ പദ്ധതി ഒക്ടോബർ 18 ശനിയാഴ്ച രാവിലെ 10 മണിക്ക് എറണാകുളം ജില്ലയിലെ പിറവം കൊച്ചുപള്ളി പാരിഷ് ഹാളിൽ വച്ച് നടത്തുന്നതാണ്.
പിറവം നഗരസഭാ പരിധിയിൽ വരുന്ന ഏകദേശം 450 ഓളും കാൻസർ, കിഡ്‌നി, ഹൃദ്‌രോഗം, കിടപ്പൂ രോഗികൾ എന്നിവർക്കുള്ള ഭക്ഷ്യ ധാന്യ കിറ്റുകളുടെ വിതരണവും, ഫോമയുടെ നേതൃത്വത്തിൽ 2025 ജൂലൈ മാസം അമൃത ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പിൽ സഹകരിച്ച 'വെൽ കെയർ' നഴ്‌സിംഗ് കോളേജിലെ പതിനഞ്ചോളും വിദ്യാർത്ഥികൾക്ക് മികച്ച ആരോഗ്യ പ്രവർത്തകർക്കുള്ള അവാർഡുകളും, കൂടാതെ മെഡിക്കൽ ക്യാമ്പിൽ സഹകരിച്ച പിറവം നഗരസഭയിലെ ആശാ വർക്കേഴ്‌സിനെയും ഫോമ ഇതേ വേദിയിൽ വച്ചു ആദരിക്കുന്നു.
തദവസരത്തിൽ 2025 ലെ ഏറ്റവും മികച്ച കർഷകൻ ആയി സംസ്ഥാന സർക്കാർ തെരെഞ്ഞുടുത്ത മോനു വർഗീസ് മാമനെയും, മികച്ച ലഹരി വിരുദ്ധ പ്രവർത്തകൻ ബേബി കാളിയംപറമ്പലിനെയും ആദരിക്കുന്നതാണ്.
കേരള ഹൈകോർട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുന്ന യോഗത്തിൽ, പ്രശസ്ത കാർഡയോളജിസ്റ്റ് ഡോ. പത്മശ്രീ ജോസ് ചാക്കോ പെരിയപ്പുറം മുഖ്യ പ്രഭാഷണം നടത്തുന്നതാണ്. ക്യാൻസർ രോഗികൾക്കുള്ള ധനസഹായം, ഡയാലിസിസ് രോഗികൾക്കുള്ള ഡയാലിസിസ് കിറ്റ് എന്നിവയുടെ വിതരണം 'കെ.എം. മാണി ബജറ്റ് റീസേർച്ച് സെന്റർ' ചെയർ പേഴ്‌സൺ നിഷ ജോസ് കെ. മാണി നിർവഹിക്കും.
തദവസരത്തിൽ മുൻ എം.എൽ.എ മാരായ വി.ജെ പൗലോസ്, എം.ജെ. ജേക്കബ്, നഗരസഭാ ചെയർപേഴ്‌സൺ അഡ്വ. ജൂലി സാബു, നഗരസഭാ വൈസ് ചെയർമാൻ കെ.പി. സലിം, കേരള ഹൈകോർട്ട് മീഡയേറ്റർ അഡ്വ. ചിൻസി ഗോപകുമാർ, സംസ്ഥാന ഭഷ്യ സുരക്ഷ സമിതി അംഗം അഡ്വ. കെ.എൻ.സുഗതൻ, റോട്ടറി ഇന്റർനാഷണൽ ഗിഫ്റ്റ് ഓഫ് ലൈഫ് കോർഡിനേറ്റർ ഡോ. എ.സി. പീറ്റർ തുടങ്ങിയവർ ആശംസകൾ നേരും.
പരിപാടികൾക്ക് നേതൃത്വം നൽകുന്നത് 'ഫോമയുടെ' സുഹൃത്തും, പിറവം മുൻ നഗരസഭാ ചെയർമാനുമായ സാബു കെ. ജേക്കബ് ആണ്. 2026 ജനുവരിയിൽ കോട്ടയത്തുവച്ചു നടക്കുന്ന ഫോമയുടെ കേരളാ കൺവെൻഷനു മുന്നോടി ആയി നടത്തപ്പെടുന്ന ഈ ജീവ കാരുണ്യ ചടങ്ങിലേക്ക് എല്ലാവരെയും ഏറ്റം സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി ഫോമ പ്രസിഡന്റ് ബേബി മണക്കൂന്നേൽ അറിയിച്ചു.
ഫോമ നടത്തിവരുന്ന നിരവധിയായ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കു ഫോമാ അംഗസംഘടനകളും പൊതുസമൂഹവും നൽകി വരുന്ന സഹായ സഹകരണങ്ങൾക്ക് ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ നന്ദിയും കടപ്പാടും അറിയിച്ചു.
ഷോളി കുമ്പിളുവേലി, ഫോമ ന്യൂസ് ടീം
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്