ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിച്ച 12 മത് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഗ്രാൻഡ് ഫൈനൽ മത്സത്തിൽ സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ച് പെയർലാൻഡ് ജേതാക്കളായി.
ടൂർണമെന്റിന്റെ ഗ്രാൻഡ് ഫൈനലിൽ സെന്റ് മേരീസ് സിറോ മലബാർ പിയർലാൻഡ് ടോസ് നേടി സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ടീമിനെ ബാറ്റിംഗിന് അയച്ചു. ഫൈനലിലെ 18 ഓവർ മത്സരത്തിൽ സെന്റ് മേരീസ് പെയർ ലാൻഡിന്റെ കൃത്യമായ ബൗളിങ്ങിനും ഫീൽഡിങ്ങിനും മുമ്പിൽ 14.2 ഓവറിൽ 67 റൺസിന് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ടീം പുറത്തായി.
തുടർന്ന് ബാറ്റിംഗിന് ഇറങ്ങിയ സെന്റ് മേരീസ് പെയർലാൻഡ് 9 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അങ്ങനെ കഴിഞ്ഞ കൊല്ലത്തെ ചാമ്പ്യന്മാരായ സെന്റ് മേരീസ് പിയർ ലാൻഡ് ഈ കൊല്ലവും അവരുടെ ജൈത്രയാത്ര തുടർന്നുകൊണ്ടിരിക്കുന്നു.
ജൂൺ 21 ഞായറാഴ്ച ഉച്ചയ്ക്ക് 2:30ന് സ്റ്റാഫോർഡ് സിറ്റി പാർക്കിലാണ് ഫൈനൽ മത്സരം നടന്നത്.
സ്റ്റാഫോർഡ് സിറ്റി പാർക്കിൽ ഏപ്രിൽ 11 നു തുടക്കം കുറിച്ച് മൂന്നു മാസങ്ങൾ നീണ്ടു നിന്ന 14 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ആവേശകരമായ മത്സരങ്ങൾക്ക് ശേഷമാണ് ഇരു ടീമുകളും ഫൈനലിലേക്ക് യോഗ്യത നേടിയത്.
സമ്മാന ദാന ചടങ്ങിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഫോർട്ട് ബെൻഡ് കൗണ്ടി പ്രിസിങ്ക്റ്റ് 3 പോലീസ് ക്യാപ്റ്റൻ മനു പൂപ്പാറയിൽ എന്നിവർ മുഖ്യാതിഥികളായി വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
ടൂർണമെന്റിലെ വിജയികൾക്ക് കെ. കെ. മാത്യു കുറ്റിയിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി സമ്മാനിച്ചു. റണ്ണേഴ്സ്അപ്പ് ടീമിന് ബിജു ചാലക്കൽ സ്പോൺസർ ചെയ്ത ട്രോഫി സമ്മാനിച്ചു. മറ്റുള്ള ട്രോഫികൾ മുഴുവൻ സ്പോൺസർ ചെയ്തത് ജോർജ് ജോസഫാണ്. (MassMutual Greater Houston)
മാസ്സ് മ്യുച്ചൽ, അലാമോ ട്രാവൽസ്, ആൻസ് ഗ്രോസിയേഴ്സ് തുടങ്ങിയവർ സ്പോൺസർമാരായി ടൂർണമെന്റിനെ സഹായിച്ചു. മിൽറ്റ മാത്യു (ആഷാ റേഡിയോ) ടൂർണമെന്റിന് തത്സമയ മീഡിയ കവറേജ് നൽകി.
സെക്രട്ടറി ഷാജൻ ജോർജ് സ്വാഗതമാശംസിച്ചു. സ്പോർട്സ് കൺവീനർ ജിനോ ജേക്കബ് നന്ദി അറിയിച്ചു. മുൻ വൈസ് പ്രസിഡന്റ് റവ.ഫാ. രാജേഷ് കെ. ജോൺ, റവ.ഡീക്കൻ ടോബി ജോൺ, നൈനാൻ വീട്ടിനാൽ, ജോർജ് ജോസഫ്, ജോജി ജോസഫ്, എബി മാത്യു, മിൽറ്റ മാത്യു, ജോൺസൻ ഉമ്മൻ, ജീമോൻ റാന്നി, ബിജു ചാലക്കൽ, അനിൽ വർഗീസ് തുടങ്ങിവർ സമ്മാനദാനം നിർവഹിച്ചു.
കഴിഞ്ഞ വർഷങ്ങളിലെന്ന പോലെ ഈ വർഷവും മികച്ച രീതിയിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ച ക്രിക്കറ്റ് കോർഡിനേറ്റർമാരായ ബിജു ചാലക്കൽ, അനിൽ വർഗീസ് എന്നിവരെ ഐസിഇസിഎച്ച് കമ്മിറ്റി അഭിനന്ദിച്ചു.
റവ.ഫാ. ഡോ. ഐസക് ബി. പ്രകാശ് (പ്രസിഡന്റ്) റവ.ഫാ ബിന്നി ഫിലിപ്പ് (വൈസ് പ്രസിഡന്റ്), ഷാജൻ ജോർജ് (സെക്രട്ടറി) രാജൻ അങ്ങാടിയിൽ (ട്രഷറർ) തുടങ്ങിയരുടെ നേതൃത്വത്തിലുള്ള ഐസിഇസിഎച്ച് കമ്മിറ്റി എല്ലാ പരിപാടികൾക്കും നേതൃത്വം നൽകി വരുന്നു. ഹൂസ്റ്റണിലെ 20 ഇടവകകളുടെ സംയുക്ത കൂട്ടായ്മയാണ് ഐസിഇസിഎച്ച്..
ICECH ക്രിക്കറ്റ് ടൂർണമെന്റ് 2026 വ്യക്തിഗത പുരസ്കാര ജേതാക്കൾ
ടൂർണമെന്റിലെ മികച്ച താരം
• ജിതിൻ ജേക്കബ് - സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ച്
മികച്ച ബാറ്റ്സ്മാൻ
മികച്ച ബൗളർ
മികച്ച വിക്കറ്റ് കീപ്പർ
ടൂർണമെന്റിലെ മികച്ച ക്യാച്ച്
റൈസിംഗ് യങ് പ്ലെയർ
നോക്കൗട്ട് ഘട്ടത്തിലെ MVP ജേതാക്കൾ - ക്വാർട്ടർ ഫൈനൽ
സെമിഫൈനൽ
ഫൈനൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
