ചിക്കാഗോയിലെ നോർത്ത് സെന്റർ മേഖലയിലുള്ള റായിറ്റോ ഡെൽ സോൾ ഡേക്കെയറും പ്രീ സ്കൂളും പ്രവർത്തിക്കുന്ന കെട്ടിടത്തിനുള്ളിൽ നിന്നും ഒരു അധ്യാപികയെ യു.എസ്. എമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഏജന്റുമാർ ബുധനാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തത് വലിയ വിവാദമാണ് സൃഷ്ടിച്ചിരിക്കുന്നത്. സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
മുഖം മറച്ച, പോലീസ് എന്ന് എഴുതിയ ജാക്കറ്റിട്ട രണ്ട് ICE ഏജന്റുമാർ ഡേക്കെയറിന്റെ അകത്ത് കയറുകയും അധ്യാപിക നിലവിളിക്കുമ്പോൾ, അവർ അവളെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. ഇടയ്ക്ക് അവർ അദ്ധ്യാപികയെ വാതിലിലോട്ട് മുഖം താഴെയാക്കി തള്ളുന്നതും പിന്നെ കൈകൾ പിന്നിൽ ബന്ധിപ്പിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
പിടിക്കപ്പെട്ടത് പ്രീ സ്കൂൾ അധ്യാപിക ആണെന്നും അവൾ തീരെ ചെറിയ കുട്ടികളുടെ ക്ലാസ്‌റൂമിൽ ജോലി ചെയ്തിരുന്നുവെന്നും ആണ് ഡേക്കെയറിലെ രക്ഷിതാക്കൾ പറയുന്നത്. “ഇവൾ ഒരു കുറ്റവാളിയല്ല. ഇവർ നമ്മുടെ കുട്ടികളെ പരിചരിക്കുന്ന അധ്യാപികയാണ്. ഇതിലൂടെ കമ്മ്യൂണിറ്റിയാണ് നാണം കെടുന്നത്” എന്നാണ് ഇതിനെ കുറിച്ച് ഒരു രക്ഷിതാവ് പ്രതികരിച്ചത്. “ഇവിടെ ഭീതിയിലാകുന്നത് കുട്ടികളും കുടുംബങ്ങളുമാണ്” എന്നാണ് മറ്റൊരു രക്ഷിതാവ് വ്യക്തമാക്കിയത്.
എന്നാൽ അധ്യാപികയുൾപ്പെടെ രണ്ട് പേർ ICE വാഹനത്തിന്റെ പരിശോധനയ്ക്കിടയിൽ നിന്ന് ഓടിച്ചെന്നു ഡേക്കെയറിനുള്ളിൽ അഭയം തേടി എന്നും ICE ഡേക്കെയറിനെ ലക്ഷ്യമാക്കിയില്ല എന്നും ആണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പിടിക്കപ്പെട്ട സ്ത്രീ കൊളംബിയയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരി ആണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. എന്നാൽ വർക്ക് പെർമിറ്റ് ഉണ്ടായിരുന്നു എന്നാണ് രക്ഷിതാക്കൾ പറയുന്നത്.
അതേസമയം ഡേക്കെയർ രക്ഷിതാക്കൾക്ക് അയച്ച കത്തിൽ ഇന്ന് മുതൽ നവംബർ 10 വരെ സ്കൂൾ അടച്ചിരിക്കുമെന്നും നഷ്ടപ്പെട്ട ദിവസങ്ങൾക്ക് ഫീസ് ക്രെഡിറ്റ് നൽകും എന്നും അധ്യാപികയ്ക്കുള്ള സഹായ നടപടികൾ പരിശോധിക്കുകയാണ് എന്നും അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
