വാഷിംഗ്ടൺ: യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് കാപ്പിറ്റോളിന് പുറത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സ്വർണ്ണ പ്രതിമ സ്ഥാപിച്ചു. ബിറ്റ്കോയിൻ കൈവശം വച്ചിരിക്കുന്ന ട്രംപിന്റെ ഭീമൻ പ്രതിമയാണ് സ്ഥാപിച്ചത്.
ക്രിപ്‌റ്റോകറൻസി നിക്ഷേപകരാണ് പ്രതിമ സ്ഥാപിക്കാൻ പണം മുടക്കിയതെന്നാണ് വിവരം. ക്രിപ്റ്റോ കറൻസി വിഷയത്തിലെ ട്രംപിൻ്റെ നിലപാടാണ് പ്രതിമ സ്ഥാപിക്കാനുള്ള പ്രചോദനമെന്നാണ് വിലയിരുത്തൽ.
ഡിജിറ്റൽ കറൻസിയുടെ ഭാവി, ധനനയം, സാമ്പത്തിക വിപണികളിൽ ഫെഡറൽ സർക്കാരിന്റെ പങ്ക് എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ സൃഷ്ടിക്കുകയാണ് പ്രതിമ സ്ഥാപിച്ച് ക്രിപ്റ്റോ നിക്ഷേപകർ ശ്രമിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അമേരിക്കയിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് ഒരു ക്വാർട്ടർ പോയിന്റ് ആണ് കുറച്ചത്. ഇതോടെ ഹ്രസ്വകാല നിരക്ക് 4.3 ശതമാനത്തിൽ നിന്ന് ഏകദേശം 4.1 ശതമാനമായി കുറഞ്ഞു. 2024 ഡിസംബറിന് ശേഷം ആദ്യമായാണ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്