ചിക്കാഗോയും യുഎസിന്റെ മറ്റ് വിമാനത്താവളങ്ങളിലും അപ്രതീക്ഷിത ജീവനക്കാരുടെ കുറവ് മൂലം വ്യാഴാഴ്ച വിമാനങ്ങൾ വൈകിത്തുടങ്ങിയതായി റിപ്പോർട്ട്. എന്നാൽ ഫെഡറൽ സർക്കാരിന്റെ ഷട്ട്ഡൗൺ എട്ടാം ദിവസത്തിലേക്ക് എത്തുകയും, കോൺഗ്രസ്സ് ചർച്ചകളിൽ അടിയന്തിര നീക്കം കാണിക്കാതെയും തുടരുകയാണ്.
ഫെഡറൽ അവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) റിപ്പോർട്ട് ചെയ്തത് അനുസരിച്ചു നാഷ്വിൽ, ബോസ്റ്റൺ, ഡാലസ്, ചിക്കാഗോ, ഫിലാഡൽഫിയ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലും ആട്രാഫിക് കൺട്രോൾ സെന്ററുകളിലും ജീവനക്കാർക്കുള്ള കുറവ് അനുഭവപ്പെടുന്നു. ഇതിന് പിന്നാലെ FAA, ആദ്യ മൂന്ന് നഗരങ്ങളിലേക്കുള്ള വിമാനം എയർ ട്രാഫിക് നിയന്ത്രണ പരിധി പരിമിതിയിലാക്കിയതിനാൽ ടേക്ക് ഓഫ് വൈകിപ്പിച്ചു.
ചിക്കാഗോയിലെ ഓഹെയർ ഇന്റർനാഷണൽ എയർപോർട്ടിൽ, ഗ്രൗണ്ട് ഡിലേ പ്രോഗ്രാം (GDP) ചട്ടം വൈകിട്ട് 6 മുതൽ 10:59 വരെ നടപ്പിലാക്കി. ഇതിന് പുറത്ത് പോകുന്ന വിമാനം ശരാശരി 40 മിനിറ്റ് ആണ് വൈകിയത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എയർ ട്രാഫിക് നിയന്ത്രണ സുരക്ഷ ഉറപ്പാക്കാൻ ആണ് GDP പ്രയോഗിക്കുന്നത്.
ബുധനാഴ്ച രാവിലെ, ഓഹെയർക്കും മിഡ്‌വേക്കും ഗ്രൗണ്ട് ഡിലേ നിലവിലുണ്ടായിരുന്നില്ല. വെബ്സൈറ്റ് flychicago.com പ്രകാരം, ഓഹെയറിൽ 25 വിമാനങ്ങൾ വൈകി, മിഡ്‌വേയിലുള്ള രണ്ട് വിമാനങ്ങളും വൈകി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം ഷട്ട്ഡൗൺ കൂടുതൽ ദൈർഘ്യമാകുമ്പോൾ, നവംബർ അവധിക്കാല യാത്രകളെ ഇത് പ്രതികൂലമായി ബാധിക്കാമെന്ന് ട്രാവൽ വ്യവസായ വിശകലന വിദഗ്ധൻ ഹെൻറി ഹാർടെവെൽഡ് മുന്നറിയിപ്പു നൽകി. ഫെഡറൽ ജീവനക്കാർക്ക് ശമ്പളം ലഭിക്കാതെ തുടരുന്നതിനാൽ, യു.എസ്. എയർവേ സിസ്റ്റത്തിൽ വ്യാപകമായ പ്രശ്നങ്ങൾ പ്രതിദിനം വർധിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അടുത്ത ശമ്പളദിനത്തിൽ എയർ ട്രാഫിക് കൺട്രോളർ, TSA ഓഫീസർമാർക്ക് ശമ്പളം ലഭിക്കാതിരിക്കുകയാണെങ്കിൽ പ്രശ്നങ്ങൾ വർദ്ധിക്കും എന്ന് നാഷണൽ എയർ ട്രാഫിക് കൺട്രോളേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് നിക് ഡാനിയൽസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്