ന്യൂജേഴ്‌സി: 2025 സെപ്തംബർ 16-ാം തീയതി ന്യൂജേഴ്‌സിലുള്ള പരാമസിൽ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ സെന്റ് ജോൺസ് തിയോളജിക്കൽ സെമിനാരിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഇത് അമേരിക്കൻ അതിഭദ്രാസന സുറിയാനി സഭാ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലായി മാറി. പാത്രിയർക്കൽ കേന്ദ്രവും, ഭദ്രാസന തലസ്ഥാനവുമായ മോർ അഫ്രേം സെന്ററിൽ വച്ചാണ് ഈ സെമിനാരിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.
പതിറ്റാണ്ടുകളായിട്ടുള്ള വൈദീകരുടേയും വിശ്വാസികളുടേയും പ്രാർത്ഥനയുടെ ഫലമായിട്ടാണ് ഇങ്ങനെയൊരു സെമിനാരിയുടെ സ്വപ്‌ന സാക്ഷാത്കാരത്തിന് കാരണമായത്. ഈ സംരംഭം ദൈവ വിശ്വാസത്തിന്റേയും ആത്മീയ വിദ്യാഭ്യാസത്തിന്റേയും പ്രകാശസ്തംഭമായി നിലകൊള്ളും.
ഈ സെമിനാരിയുടെ പ്രസിഡന്റും ചെയർമാനും നോർത്ത് അമേരിക്കൻ അതിഭദ്രാസന മെത്രാപ്പോലീത്ത യെൽദൊ മോർ തീത്തോസ് തിരുമേനിയാണ്. വൈസ് പ്രസിഡന്റ് അഭിവന്ദ്യ ആർച്ച് ബിഷപ്പ് മോർ ദീവന്നാഡിയോസ് കാവാക്കും, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ റവ. ഫാദർ ഡോക്ടർ ജെറി ജേക്കബ് MD, PhDയും ചീഫ് അക്കാഡമിക് ഓഫീസർ റവ. ഫാദർ ഡോക്ടർ ജേക്കബ് ജോസഫ് പി.എച്ച്.ഡിയും സെമിനാരി ഡയറക്ടർ മാത്യു ഇഡിച്ചാണ്ടി ആലപ്പുറത്തു എന്നിവരെ പരിശുദ്ധ പാത്രിയർക്കീസ് ബാവ നിയോഗിച്ചു.
കൂടുതൽ വിവരങ്ങൾക്ക് www.sjtsemoinary.org, ഫോൺ: 908-777-7587 എന്നിവയുമായി ബന്ധപ്പെടാവുന്നതാണ്.
വർഗീസ് പാലമലയിൽ, അമേരിക്കൻ അതിഭദ്രാസന പി.ആർ.ഒ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
