പരിശുദ്ധ കാതോലിക്ക ബാവയുടെ ഡാളസ് സന്ദർശനം സെപ്തംബർ 13 മുതൽ

SEPTEMBER 11, 2025, 1:23 AM

ഡാളസ്: മലങ്കര ഓർത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയും കിഴക്കിന്‌ടെ കത്തോലിക്കയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവ ഹൃസ്വ സന്ദർശനത്തിനായി ഡാലസിൽ എത്തുന്നു. കരുണയുടെ അപ്പോസ്ഥലനും സാഹോദര്യത്തിന്റെ പ്രവാചകനുമായ പരിശുദ്ധ ബാവ തിരുമേനി സെപ്തംബർ 13 മുതൽ ഡാലസിലെ വിവിധ ദേവാലയങ്ങളിൽ അപ്പോസ്തലീക സന്ദർശനം നടത്തും.

സെപ്തംബർ 13 -ാം തിയതി ശനിയാഴ്ച രാവിലെ ഇർവിൻ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കും.

വൈകീട്ട് മെക്കാനി സെന്റ് പോൾ ഇടവകയിൽ സന്ധ്യാനമസ്‌കാരവും അനുഗ്രഹ പ്രഭാഷണവും ഉണ്ടായിരിക്കും. സെപ്തംബർ 14 -ാം തിയതി ഞായറാഴ്ച രാവിലെ 8:45ന് കാരോൾട്ടൻ സെന്റ്  മേരീസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ വിശുദ്ധ കുർബാനയും സ്ലീബാ പെരുന്നാളിന് പ്രത്യേക പ്രാർത്ഥനകളും നടത്തും. ഞായറാഴ്ച വൈകിട്ട് സെന്റ് ജെയിംസ് ഓർത്തഡോക്‌സ് മിഷൻ ദേവാലയത്തിൽ സ്വീകരണവും തുടർന്ന് സന്ധ്യാനമസ്‌കാരം നടത്തുന്നതാണ്.

vachakam
vachakam
vachakam


പതിനഞ്ചാം തിയതി തിങ്കളാഴ്ച വൈകിട്ട് ഡാലസിലെ ഓർത്തഡോക്‌സ് വൈദികരുടെ സംഗമത്തെ അഭിസംബോധന ചെയ്യും.

പതിനാറാം തിയതി വൈകിട്ട് ഡാളസ് സെന്റ് തോമസ് ഓർത്തഡോക്‌സ് ഇടവകയിൽ അപ്പോസ്തലിക സന്ദർശനവും നമസ്‌കാരവും ഉണ്ടായിരിക്കുന്നതാണ്.

vachakam
vachakam
vachakam

പതിനേഴാം തിയതി ബുധനാഴ്ച രാവിലെ ഭദ്രാസന ആസ്ഥാനമായ ഹൂസ്റ്റണിലേക്ക് തിരികെ യാത്ര തിരിക്കും.

സഭയുടെ പരമാധ്യക്ഷന്റെ സന്ദർശനം അനുഗ്രഹപ്രധമാക്കാൻ വിവിധ ഇടവകകൾ വൻ  ക്രമീകരണങ്ങൾ ചെയ്തു വരുന്നു.

കൂടുതൽ വിവരങ്ങൾക്ക് വെരി റവ. രാജു ഡാനിയേൽ കോറെപ്പിസ്‌കോപ്പ .. 214 -476 -6584

vachakam
vachakam
vachakam

പി.പി. ചെറിയാൻ  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam