ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് കിരീടത്തില്‍ ആര് മുത്തമിടും എന്നറിയാനുള്ള കാത്തിരിപ്പിലാണ് കായിക ലോകം. ജേതാവിനെ കാത്തിരിക്കുന്നത് ടൂര്‍ണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ്. അഞ്ച് മില്ല്യണ്‍ യുഎസ് ഡോളറാണ് (44 കോടിയോളം ഇന്ത്യന്‍ രൂപ) ജേതാവിന് ലഭിക്കുക.
ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായ യാനിക് സിന്നറും രണ്ടാം സീഡും 2022 ലെ ജേതാവുമായ കാര്‍ലോസ് അല്‍ക്കരാസുമാണ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നേടിയ ആര്യാന സെബലേങ്കയ്ക്കും ഇതേ തുകയാണ് ലഭിക്കുന്നത്. ഫൈനലില്‍ പരാജയപ്പെടുന്നയാള്‍ക്കും ലഭിക്കുന്നത് കോടികളാണ്. ഏകദേശം 22 കോടിയോളം ഇന്ത്യന്‍ രൂപയാണ് യു.എസ് ഓപ്പണ്‍ റണ്ണര്‍ അപ്പിന് ലഭിക്കുന്നത്. സെമി ഫൈനലിസ്റ്റുകള്‍ക്കാകട്ടെ 11 കോടിയോളം ഇന്ത്യന്‍ രൂപയും ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന താരങ്ങള്‍ക്ക് 5.82 കോടി രൂപയും കിട്ടും. ടൂര്‍ണമെന്റിലെ ആകെ സമ്മാനത്തുക 90 മില്ല്യണ്‍ യുഎസ് ഡോളറാണ്.
കഴിഞ്ഞ വര്‍ഷം ഇത് 75 മില്ല്യണ്‍ യു.എസ് ഡോളറായിരുന്നു. 20% വര്‍ധനവാണ് ഇത്തവണയുള്ളത്. സീസണില്‍ മൂന്നാം ഗ്രാന്‍ഡ്സ്ലാം ഫൈനലിലാണ് 24 കാരനായ ഇറ്റാലിയന്‍ താരം സിന്നറും 22 കാരനായ സ്പാനിഷ് താരം അല്‍ക്കരാസും കൊമ്പുകോര്‍ക്കുന്നത്. ഫ്രഞ്ച് ഓപ്പണ്‍ അല്‍ക്കരാസ് നേടിയപ്പോള്‍ വിംബിള്‍ഡണ്‍ സിന്നറും സ്വന്തമാക്കി. സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ചിനെയാണ് സെമിയില്‍ നേരിട്ടുള്ള സെറ്റുകളില്‍ അല്‍ക്കരാസ് കീഴടക്കിയത്. 25 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്നെ 38-കാരനായ ജോക്കോവിന്റെ സ്വപ്നം വീണ്ടും പൊലിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്