ട്രംപിന്റെ ഫ്രീഡം ഫ്യുവല്‍ പെട്രോള്‍ പമ്പുകള്‍: കുറഞ്ഞ നിരക്കിലെ ഇന്ധനത്തിന് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?

JULY 8, 2026, 7:55 PM

വാഷിംഗട്ണ്‍: ഫിലാഡല്‍ഫിയ മേഖലയിലെ ഇന്ധന ഉപയോക്താക്കള്‍ക്ക് വലിയ ആശ്വാസമായി ട്രംപ് ഭരണകൂടത്തിന്റെ പിന്തുണയോടെ ഫ്രീഡം ഫ്യുവല്‍ എന്ന പേരില്‍ പുനര്‍നാമകരണം ചെയ്ത പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയുള്ള ഈ പദ്ധതിയിലൂടെ ഗാലന് 3.47 ഡോളര്‍ എന്ന കുറഞ്ഞ നിരക്കിലാണ് പെട്രോള്‍ വിതരണം ചെയ്യുന്നത്.

സമീപത്തുള്ള മറ്റ് പല പമ്പുകളിലും ഇന്ധനവില ഉയര്‍ന്നുനില്‍ക്കുമ്പോള്‍, ഈ കുറഞ്ഞ നിരക്ക് സാധാരണക്കാരായ ഡ്രൈവര്‍മാര്‍ക്ക് വലിയ ആശ്വാസമാകുന്നുണ്ട്. രാജ്യത്ത് ഇന്ധനവില കുറയ്ക്കാന്‍ പ്രസിഡന്റ് ട്രംപ് നേരിട്ട് ഇടപെടുന്നു എന്നതിന്റെ തെളിവായിട്ടാണ് വൈറ്റ് ഹൗസ് സോഷ്യല്‍ മീഡിയയിലൂടെ ഈ സംരംഭത്തെ ഉയര്‍ത്തിക്കാട്ടുന്നത്.

യു.എസ്-ഇറാന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില വര്‍ദ്ധിച്ചിരുന്ന പശ്ചാത്തലത്തില്‍, അമേരിക്കയുടെ 47-ാമത് പ്രസിഡന്റായ ട്രംപിനോടുള്ള ആദര സൂചകമായാണ് 3.47 ഡോളര്‍ എന്ന വില നിശ്ചയിച്ചിരിക്കുന്നത്. പെന്‍സില്‍വാനിയ, ന്യൂജേഴ്സി മേഖലകളിലായി ആകെ 25 ഇന്ധന പമ്പുകളാണ് ഈ ശൃംഖലയുടെ ഭാഗമായി റീബ്രാന്‍ഡ് ചെയ്തിരിക്കുന്നത്. എന്നാല്‍, ഇന്ധനം നിറയ്ക്കാനെത്തുന്ന ഭൂരിഭാഗം ഉപയോക്താക്കളും ഇതിന് പിന്നിലെ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചോ ട്രംപ് ഭരണകൂടത്തിന്റെ പങ്കിനെക്കുറിച്ചോ ബോധവാന്മാരല്ല.

കോളജ് വിദ്യാര്‍ത്ഥികളും ചെറുകിട വ്യാപാരികളും ദൈനംദിന യാത്രക്കാരുമെല്ലാം ഇതിനെ ഒരു സാമ്പത്തിക ലാഭമായി മാത്രമാണ് കാണുന്നത്. ദൈനംദിന ജീവനോപാധിക്കായി വാഹനം ഉപയോഗിക്കുന്നവര്‍ക്ക് വിലയിലെ ചെറിയൊരു കുറവുപോലും പ്രതിമാസ ബജറ്റില്‍ വലിയ വ്യത്യാസമുണ്ടാക്കുന്നുണ്ട്. അതേസമയം ഫ്രീഡം ഫ്യുവല്‍ ശൃംഖലയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചോ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയെക്കുറിച്ചോ ഉള്ള വ്യക്തമായ വിവരങ്ങള്‍ വൈറ്റ് ഹൗസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

എണ്ണക്കമ്പനികള്‍ സ്വന്തം ലാഭവിഹിതം കുറച്ചാണ് ഈ നിരക്കില്‍ വില്‍ക്കുന്നതെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണമെങ്കിലും, ഈ പദ്ധതിയുടെ സുതാര്യതയെക്കുറിച്ച് മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam