കാലിഫോര്‍ണിയില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; അഞ്ചുപേര്‍ക്ക് പരുക്ക്

OCTOBER 12, 2025, 2:44 AM

ദക്ഷിണ കാലിഫോര്‍ണിയയിലെ ഹണ്ടിംഗടണ്‍ ബീച്ചില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അപകടം.ബീച്ചിലെ പസഫിക് കോസ്റ്റ് ഹൈവേയിലാണ് അപകടമുണ്ടായത്.അപകടത്തിൽ  അഞ്ചുപേര്‍ക്ക് പരുക്കേറ്റു.

ഇന്നലെ വൈകീട്ടോടെയാണ് സംഭവം. വിമാനം നിയന്ത്രണം നഷ്ടമായി കറങ്ങി ബീച്ച് പാര്‍ക്കിംഗ് ഏരിയയിലെ പനമരങ്ങള്‍ക്കിടയില്‍ ഇടിച്ചിറങ്ങുകയായിരുന്നു.അപകടത്തിൽ ഹെലികോപ്റ്ററിനുള്ളില്‍ ഉണ്ടായിരുന്ന രണ്ടുപേരെ സുരക്ഷിതമായി പുറത്തെടുത്തു.

ഇന്ന് നടക്കാനിരുന്ന Cars ‘N Copters on the Coast എന്ന പരിപാടിയുമായി ബന്ധപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam