ടെക്സസിലെ മക്കിനിയിൽ ബുധനാഴ്ച പുലർച്ചെ, ഡാലസിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഓഫീസിന് നേരെ ഒരു തോക്കുധാരി സമീപത്തെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് വെടിയുതിർത്തതായി റിപ്പോർട്ട്. ആക്രമണത്തിൽ ഒരു തടവുകാരൻ മരിച്ചു, മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നീട് ആക്രമി സ്വയം ജീവനൊടുക്കി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
FBI ഡയറക്ടർ കാഷ് പട്ടേൽ എക്സിൽ പങ്കുവെച്ച ചിത്രത്തിൽ, ആക്രമിയുടെ ഉപയോഗിക്കാത്ത വെടിയുണ്ടയുടെ പുറത്ത് “ANTI-ICE” എന്ന് എഴുതിയിരുന്നതായി വ്യക്തമാണ്. “ആദ്യ തെളിവുകൾ നോക്കുമ്പോൾ, ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയാധിഷ്ഠിത ഉദ്ദേശം ഉണ്ടെന്ന് വ്യക്തമാണ്” എന്നാണ് പട്ടേൽ പറഞ്ഞത്.
യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഉടൻ തന്നെ സംഭവം രാഷ്ട്രീയ വിഷയമാക്കി. “റാഡിക്കൽ ലെഫ്റ്റ് ഡെമോക്രാറ്റുകൾ” ICE-നെതിരെ വിദ്വേഷം വളർത്തുന്നുവെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. ICE ഉദ്യോഗസ്ഥരെ “നാസികളോട്” താരതമ്യം ചെയ്തതും ഈ ആക്രമണങ്ങൾക്ക് വഴിവച്ചുവെന്ന് അദ്ദേഹം പറഞ്ഞു. “ഇത് ആഭ്യന്തര ഭീകരവാദമാണ്. ഞാൻ ഉടൻ തന്നെ ഇവരെ ഇല്ലാതാക്കാനുള്ള എക്സിക്യൂട്ടീവ് ഓർഡർ ഒപ്പിടും,” എന്നും ട്രംപ് പറഞ്ഞു.
ജോഷ്വ ജാൻ (29) എന്ന ആളാണ് ആക്രമി എന്നാണ് പുറത്തു വരുന്ന വിവരം.“അവൻ രാഷ്ട്രീയമായി ഇത്രയും കടുത്ത നിലപാടുകളുള്ള ആളാണെന്ന് എനിക്കറിയില്ല” എന്നാണ് അയാളുടെ സഹോദരൻ നോവാ ജാൻ വിഷയത്തിൽ പ്രതികരിച്ചത്. FBI, ജോഷ്വയുടെ മക്കിനിയിലെ വീട്ടിൽ പരിശോധന നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
