ഷിക്കാഗോ: ഗ്രേറ്റർ ഷിക്കാഗോ മലയാളി അസോസിയേഷൻ ഓണാഘോഷം സെപ്തംബർ 6-ാം തീയതി സീറോ മലബാർ കത്തീഡ്രൽ ഹാളിൽ അരങ്ങേറി. ഇല്ലിനോയിസ് സ്‌റ്റേറ്റ് പ്രതിനിധി കെവിൻ ഓലിക്കൽ ഭദ്രദീപം തെളിച്ചു ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ചെണ്ടമേളങ്ങളുടെ താലപ്പൊലിയുടേയും അകമ്പടിയോടെ മാവേലി മന്നനെ എഴുന്നള്ളിച്ചു കൊണ്ടുള്ള വർണാഭമായ ഘോഷയാത്രയും പൊതുസമ്മേളനവും ഓണസദ്യയും വിവിധ കലാ സാംസ്‌കാരിക ഗ്രൂപ്പുകളുടെ നയനമനോഹരമായ കലാപരിപാടികളും കാണികളെ ആകർഷിച്ചു.
ജിതേഷ് ചുങ്കത്ത് പ്രസിഡന്റായുള്ള ഭരണസമിതിയാണ് ഈ അസോസിയേഷനെ നയിക്കുന്നത്. കുറഞ്ഞസമയം കൊണ്ട് വളരെയധികം പ്രവർത്തനങ്ങൾ കാഴ്ചവച്ച ഒരു ഭരണസമിതിയെന്ന സ്ഥാനം ഗ്രേറ്റർ ഷിക്കാഗോ മലയാളി അസോസിയേഷന് സ്വന്തമെന്ന് ഫൊക്കാന റീജണൽ വൈസ് പ്രസിഡന്റ് സന്തോഷ് നായർ അഭിപ്രായപ്പെട്ടു.
ദേവി ജയൻ ആയിരുന്നു എംസി ആയി പ്രവർത്തിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്