വാഷിംഗ്‌ടൺ : ബന്ദികളെ കൈമാറാനുള്ള കരാറിൽ ഇസ്രായേലും ഹമാസും എത്തിയതിൽ യുഎസ് പ്രസിഡന്റ് ട്രംപിന് നന്ദി പറഞ്ഞ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഈ കരാറിനെ 'ഇസ്രായേലിന് ഒരു വലിയ ദിനം' എന്നാണ് വിശേഷിപ്പിച്ചത്. കരാർ അംഗീകരിക്കുന്നതിനായി അദ്ദേഹം മന്ത്രിസഭയെ വിളിച്ചുചേർക്കുമെന്നും എല്ലാ ബന്ദികളെയും സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്നും പറഞ്ഞു.
ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, ഈ ചരിത്രപരമായ നേട്ടത്തിൽ ഇരുവർക്കും പരസ്പരം അഭിനന്ദനം അറിയിച്ചതായും നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചു. ഇസ്രായേലിലെ പാർലമെൻ്റായ കെനെസെറ്റിൽ പ്രസംഗിക്കാൻ ട്രംപിനെ നെതന്യാഹു ക്ഷണിച്ചു.
'എല്ലാ ബന്ദികളെയും തിരിച്ചെത്തിക്കുന്നത് വരെ ഞങ്ങൾ വിശ്രമിക്കില്ല' എന്നും നെതന്യാഹു വ്യക്തമാക്കി. സൈനിക നടപടികളും ട്രംപിൻ്റെ ശ്രമങ്ങളും ഈ നിർണായക ഘട്ടത്തിലെത്തിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതോടൊപ്പം ഒക്ടോബർ 7ന് ഇസ്രായേലിനെതിരെയുണ്ടായ ആക്രമണത്തെത്തുടർന്നുണ്ടായ യുദ്ധം അവസാനിപ്പിക്കാൻ സഹായിച്ച മധ്യസ്ഥർക്കും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനും ഹമാസ് നന്ദി അറിയിച്ചു. കരാർ പൂർണ്ണമായി നടപ്പാക്കാൻ ഇസ്രായേൽ സർക്കാർ ബാധ്യസ്ഥരാണെന്നും, അവർ ഇതിൽ നിന്ന് പിന്മാറുകയോ കാലതാമസം വരുത്തുകയോ ചെയ്യില്ലെന്ന് ഉറപ്പാക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
