ഓക്പാർക്ക് സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ ശ്രേഷ്ഠ ബാവയ്ക്ക് വമ്പിച്ച വരവേൽപ്പ്

JULY 25, 2026, 6:09 AM

അമേരിക്കൻ ഐക്യനാടുകളിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിയ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മാർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ഓക്പാർക്ക് സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ ഓഗസ്റ്റ് 2 ഞായറാഴ്ച വൈകുന്നേരം 5.30ന് സ്വീകരണം നൽകുന്നതാണ്. വൈകുന്നേരം 5.30ന് പള്ളിയിൽ എത്തിച്ചേരുന്ന ശ്രേഷ്ഠബാവയെ സ്വീകരിച്ച് പള്ളിയിലേക്കു ആനയിക്കുന്നതാണ്.

തുടർന്ന് ശ്രേഷ്ഠബാവയുടെ നേതൃത്വത്തിൽ സന്ധ്യാനമസ്‌കാരം നടത്തപ്പെടും. തുടർന്ന് നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ ശ്രേഷ്ഠബാവാ അധ്യക്ഷത വഹിക്കും. പൊതുസമ്മേളനത്തിൽ ഷിക്കാഗോ എക്യുമെനിക്കൽ കൗൺസിൽ, വിവിധ ക്രൈസ്തവ സഭാ പ്രതിനിധികൾ, ഷിക്കാഗോ പൗരാവലി, ഓക്പാർക്ക് മേയർ എന്നിവർ ആശംസകൾ നേരുന്നതാണ്.

സണ്ടേ സ്‌കൂൾ കുട്ടികളും കലാപരിപാടികൾ ചടങ്ങിൽ മാറ്റുകൂട്ടും. സെന്റ് ജോർജ് ക്വയർ ഗാനങ്ങൾ ആലപിക്കും. തുടർന്ന് സ്‌നേഹവിരുന്നോടു കൂടി ചടങ്ങുകൾ അവസാനിക്കും. പ്രസ്തുത സ്വീകരണ സമ്മേളനത്തിലേക്ക് ഏല്ലാവരേയും സ്വാഗതം ചെയ്യുന്നു.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക് റവ. ഫാ. ലിജു പോൾ (വികാരി) 224-730-4082, റവ. ഫാ. മാത്യൂസ് വർഗീസ്, കരിത്തലക്കൽ (അസോ. വികാരി) 312-354-0830, മാമൻ കുരുവിള (വൈസ് പ്രസിഡന്റ്) 630-205-8887, റെജിമോൻ ജേക്കബ് (ട്രസ്റ്റി) 847-877-6898, ജെയ്‌മോൻ സ്‌കറിയ (സെക്രട്ടറി) 847-370-4330

ജെയ്‌മോൻ സഖറിയ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam