വാഷിംഗ്‌ടൺ: യുഎസ് കോളേജുകൾക്കും സർവകലാശാലകൾക്കും നിർമിതബുദ്ധിയിൽ പരിശീലനം നല്കാൻ ഗൂഗിൾ. 1 ബില്യൺ ഡോളർ ചെലവിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദ്യാഭ്യാസവും തൊഴിൽ പരിശീലന ഉപകരണങ്ങളും നൽകുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു.
മൂന്ന് വർഷത്തെ കോഴ്സിൽ സ്ഥാപനങ്ങൾക്ക് പ്രോഗ്രാമുകൾ സൗജന്യമായി ലഭ്യമാക്കുമെന്ന് ഗൂഗിളിന്റെയും മാതൃ കമ്പനിയായ ആൽഫബെറ്റിന്റെയും സിഇഒ സുന്ദർ പിച്ചൈ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. പ്രൊഫഷണലായി വിജയിക്കാൻ യുവാക്കൾ എഐയിൽ പ്രാവീണ്യം നേടണമെന്നും പിച്ചൈ എഴുതി.
ഇതുവരെ, ടെക്സസ് എ & എം, നോർത്ത് കരോലിന സർവകലാശാല എന്നിവയുൾപ്പെടെ 100-ലധികം പൊതു സർവകലാശാലകളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഗൂഗിൾ അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളായ മൈക്രോസോഫ്റ്റും മെറ്റയും എഐ മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ മത്സരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
