കൊച്ചി: കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ ജനുവരി 1, 2 തീയതികളിൽ നടക്കുന്ന പ്രഥമ 'ഗ്ലോബൽ മലയാളി ഫെസ്റ്റിവലി'ന്റെ രണ്ടാം ദിനത്തിൽ (ജനുവരി 2) ആഗോളതലത്തിൽ തിരഞ്ഞെടുത്ത 16 മലയാളികളെ ഗ്ലോബൽ മലയാളി രത്‌ന പുരസ്‌കാരം നൽകി ആദരിക്കുന്നു.
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന, എൻ.ജി.ഒ രജിസ്‌ട്രേഷനുള്ള ഇന്ത്യൻ കമ്പനിയാണ് ഫെസ്റ്റിവൽ ഒരുക്കുന്ന മലയാളി ഫെസ്റ്റിവൽ ഫെഡറേഷൻ. ലോകത്തെവിടെയുമുള്ള മലയാളികൾക്ക് ഈ ആഘോഷത്തിൽ പങ്കെടുക്കാവുന്നതാണ്. ഫെസ്റ്റിവലിന്റെ ആദ്യ ദിനമായ ജനുവരി 1ന് വ്യാഴാഴ്ച വൈകുന്നേരം നവവത്സരാഘോഷത്തോടെയാണ് പരിപാടികൾക്ക് തുടക്കമാവുക.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഒത്തുചേർന്ന് പുതുവത്സരത്തെ സ്വാഗതം ചെയ്യും. ജനുവരി 2 വെള്ളിയാഴ്ച്ച രാവിലെയുള്ള സെഷൻ പൂർണമായും പ്രഥമ ഗ്ലോബൽ മലയാളി ട്രേഡ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് മീറ്റിനായി മാറ്റിവെച്ചിരിക്കുന്നു.
വെള്ളിയാഴ്ച്ച സായാഹ്നത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ, ആഗോള തലത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 16 മലയാളികളെ ആദരിക്കും. ലൈഫ്‌ടൈം ബിസിനസ്, മലയാളി സമൂഹത്തിന് നൽകിയ വിവിധ സേവനങ്ങൾ, ഇക്കണോമി, ഫിനാൻസ്, എഞ്ചിനീയറിംഗ്, സയൻസ്, സാങ്കേതികവിദ്യ, രാഷ്ട്രീയം, സാമൂഹിക സേവനം, വ്യാപാരം, ബിസിനസ്, സാഹിത്യം, കല, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളിലെ നേട്ടങ്ങൾ പരിഗണിച്ചാണ് ഗ്ലോബൽ മലയാളി രത്‌ന പുരസ്‌കാരങ്ങൾ നൽകുന്നത്.
കൂടാതെ, മലയാളി സമൂഹത്തിന് നൽകിയ വ്യക്തിപരമായ നേട്ടങ്ങളും സംഭാവനകളും പരിഗണിച്ച് ഏതാനും പ്രമുഖ വ്യക്തിത്വങ്ങളെയും പ്രത്യേക അംഗീകാരങ്ങൾ നൽകി ആദരിക്കും. ആഗോള മലയാളികൾക്കിടയിൽ ശക്തമായ ഒരു നെറ്റ്‌വർക്ക് സ്ഥാപിക്കുക, ആഗോള മലയാളി സമൂഹത്തെ കേരളത്തിലേക്ക് അടുപ്പിക്കുകയും സംസ്ഥാനത്തിന്റെ പുരോഗതിക്ക് പങ്കാളികളാക്കുകയും ചെയ്യുക എന്നിവയാണ് ഫെസ്റ്റിവലിലൂടെ ഫെഡറേഷൻ ലക്ഷ്യമിടുന്നത്.
ജനുവരി 1, 2 (വ്യാഴം, വെള്ളി) തീയതികളിൽ കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ സംഘടിപ്പിക്കുന്ന പ്രഥമ ഗ്ലോബൽ മലയാളി ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
