ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള സെപ്തംബർ 13 ന് ശനിയാഴ്ച

AUGUST 28, 2025, 12:13 AM

ഹൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ, എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീഹെൽത്ത് ഫെയർ പതിമൂന്നാം വർഷമായ ഇത്തവണയും 2025
സെപ്തംബർ 13ന് ശനിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ഡോക്ടർ ലക്ഷ്മി നായരുടെ സായി പ്രൈമറി കെയർ / ന്യൂ ലൈഫ് പ്ലാസയിൽ വെച്ച് (3945, CR 58, മാൻവെൽ, ടെക്‌സസ് - 77578 ) പ്രമുഖ ആശുപത്രികളുടെയും ഫാർമസികളുടെയും മറ്റു ചില സ്ഥാപനങ്ങളുടെയും
സഹകരണത്തോടെ നടത്തുന്നതാണ്.

മെഡിക്കൽ പരിശോധനയിൽ മാമ്മോഗ്രാം' ഇകെജി, അൾട്രാസൗണ്ട്, ബോഡി മാസ്സ് ഇൻഡക്‌സ്, ബിപി, ബ്ലഡ്  ഗ്ലൂക്കോസ്, തൈറോയ്ഡ്, അൾട്രാസൗണ്ട്, കരോട്ടിഡ് ഡോപ്ലർ ,ലങ് ഫങ്ങ്ഷൻ ടെസ്റ്റ് , കാഴ്ച, കേഴ്‌വി തുടങ്ങി 20 ലേറെ ഇനങ്ങൾ ഉണ്ടായിരിക്കുന്നതാണ് ആദ്യമെത്തുന്ന 120 പേർക്ക് സൗജന്യ ഫ്‌ളൂഷോട് നൽകുന്നതാണ്.


vachakam
vachakam
vachakam

റെജിസ്‌ട്രേഷൻ, പൂർണ സമ്മത പത്രം പൂരിപ്പിക്കൽ എന്നിവയും ആവശ്യത്തിന് ഉണ്ടായിരിക്കും. ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവർക്കും ഈ അവസരം വിനിയോഗിക്കാവുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക് 281-402-6585 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

മാമ്മോഗ്രാമിന് മുൻകൂട്ടിയുള്ള രെജിസ്‌ട്രേഷൻ ആവശ്യമാണ് നമ്പർ 281-412-6606.

ജീമോൻ റാന്നി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam