തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ: ബ്ലാക്ക് ലൈവ്‌സ് മാറ്റർ ഒക്‌ലഹോമ നേതാവിനെതിരെ കുറ്റം ചുമത്തി

DECEMBER 12, 2025, 10:23 AM

ഒക്‌ലഹോമ: അന്താരാഷ്ട്ര യാത്രകൾ, പലചരക്ക് സാധനങ്ങൾ, വ്യക്തിഗത റിയൽ എസ്റ്റേറ്റ് എന്നിവയ്ക്കായി ദശലക്ഷക്കണക്കിന് ഡോളർ ഗ്രാന്റ് ഫണ്ടുകൾ അനുചിതമായി ചെലവഴിച്ചുവെന്നാരോപിച്ച് ഒക്ലഹോമ സിറ്റിയിലെ ബ്ലാക്ക് ലൈവ്‌സ് മാറ്റർ പ്രസ്ഥാനത്തിന്റെ  നേതാവ്  ടാഷെല്ല ഷെറി അമോർ ഡിക്കേഴ്‌സനെതിരെ ഒരു ഫെഡറൽ ഗ്രാൻഡ് ജൂറി കുറ്റം ചുമത്തിയതായി പ്രോസിക്യൂട്ടർമാർ വ്യാഴാഴ്ച പ്രഖ്യാപിച്ചു.

20 വയർ ഫ്രോഡ് കേസുകളും 5 കള്ളപ്പണം വെളുപ്പിക്കൽ കേസുകളുമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. 2020 മുതൽ BLM ഒക്‌ലഹോമക്ക് ലഭിച്ച 5.6 ദശലക്ഷം ഡോളറിൽ (ഏകദേശം 46 കോടിയിലധികം ഇന്ത്യൻ രൂപ) അധികം വരുന്ന ഫണ്ടിൽ നിന്ന് 3.15 ദശലക്ഷം ഡോളർ ഇവർ വ്യക്തിഗത ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തു എന്നാണ് ആരോപണം.

വർഗ്ഗീയ നീതി പ്രക്ഷോഭങ്ങളിൽ അറസ്റ്റിലായവർക്ക് ജാമ്യം എടുക്കാൻ വേണ്ടി സമാഹരിച്ച ഈ പണം, ജമൈക്ക, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ, ആഢംബര ഷോപ്പിംഗ്, പലചരക്ക് സാധനങ്ങൾ, ഒരു വാഹനം, ഒക്‌ലഹോമ സിറ്റിയിലെ ആറ് സ്വത്തുക്കൾ എന്നിവ വാങ്ങാൻ ഉപയോഗിച്ചു എന്നാണ് പ്രോസിക്യൂട്ടർമാർ പറയുന്നത്.

vachakam
vachakam
vachakam

കുറ്റം തെളിഞ്ഞാൽ ഓരോ വയർ ഫ്രോഡ് കേസിലും 20 വർഷം വരെ തടവും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 10 വർഷം വരെ തടവും ലഭിക്കാം. താൻ കസ്റ്റഡിയിലില്ലെന്നും ടീമിൽ വിശ്വാസമുണ്ടെന്നും ഡിക്കേഴ്‌സൺ ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam