വാഷിംഗ്ടൺ ഡിസി: 2020ലെ വംശീയ നീതി സമരങ്ങൾക്കിടെ മുട്ടുകുത്തി പ്രതിഷേധിച്ചതിന് പുറത്താക്കപ്പെട്ട 12 മുൻ എഫ്.ബി.ഐ. ഏജന്റുമാർ എഫ്.ബി.ഐ. തലവൻ കാഷ് പട്ടേലിനും അറ്റോർണി ജനറൽ പാം ബോണ്ടിക്കും എതിരെ കേസെടുത്തു.
ഏജന്റുമാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിച്ചുകൊണ്ട്, അവരെ അന്യായമായി പിരിച്ചുവിട്ടു എന്നാണ് പരാതി. 2020 ജൂൺ 4ന് ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടർന്ന് വാഷിംഗ്ടൺ ഡി.സി.യിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ, സംഘർഷം ഒഴിവാക്കാനായിട്ടാണ് ഏജന്റുമാർ 'മുട്ടുകുത്തി' നിന്നത്.
ഏജന്റുമാർ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എഫ്.ബി.ഐ. നിയമങ്ങൾ പാലിച്ചു എന്നുമാണ് നേരത്തെ നടന്ന ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്. എന്നാൽ കാഷ് പട്ടേൽ ഡയറക്ടറായ ഉടൻ തന്നെ ഈ ഏജന്റുമാരെ പിരിച്ചുവിടാൻ ശ്രമിച്ചുവെന്നും, ഇത് രാഷ്ട്രീയപരമായ പകപോക്കലാണ് എന്നും ഹർജിയിൽ ആരോപിക്കുന്നു.
ജോലിയിൽ തിരിച്ചെടുക്കുക, ശമ്പള കുടിശ്ശിക, മറ്റ് നഷ്ടപരിഹാരങ്ങൾ എന്നിവയാണ് മുൻ ഏജന്റുമാർ ആവശ്യപ്പെടുന്നത്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ചരിത്രം വഴിമാറിയ അത്താഴവിരുന്ന്; ഇറാനുമായുള്ള വെടിനിർത്തൽ പ്രഖ്യാപിക്കുമ്പോൾ ട്രംപിനൊപ്പം ഇന്ത്യൻ അംബാസഡറും
യൽദോ മോർ തീത്തോസ് തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ പെസഹ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷ
ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിൽ കുതിച്ചുയർന്ന് വിപണി! നിക്ഷേപകർക്ക് വൻ ആശ്വാസം; ആഗോള സമ്പദ്വ്യവസ്ഥയിൽ
ചരിത്രം കുറിച്ച് ആർട്ടെമിസ് 2! ചന്ദ്രന്റെ ഭ്രമണപഥം വിട്ട് പേടകം ഭൂമിയിലേക്ക്; പസഫിക്