എഞ്ചിൻ ബ്ലോക്ക് ഹീറ്ററിൽ ഉണ്ടായേക്കാവുന്ന തകരാർ തീപിടിത്തത്തിന് കാരണമാകാം എന്നതിനാൽ, അമേരിക്കയിൽ 1.19 ലക്ഷം വരെ വാഹനങ്ങൾ ഫോർഡ് തിരിച്ചു വിളിക്കുന്നതായി നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (NHTSA) അറിയിച്ചു. വടക്കേ അമേരിക്ക മുഴുവൻ ചേർത്ത് 3 ലക്ഷംത്തിലധികം വാഹനങ്ങളാണ് ഫോർഡ് തിരിച്ചു വിളിക്കുന്നത്.
ഏതൊക്കെ വാഹനങ്ങളാണ് ഫോർഡ് തിരിച്ചു വിളിക്കുന്നത് എന്ന് നോക്കാം.
2.0 ലിറ്റർ (2.0L) എഞ്ചിൻ ഉള്ള വാഹനങ്ങളാണ് പ്രധാനമായും പ്രശ്നം ബാധിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
നിങ്ങളുടെ വാഹനം റീക്കോളിലുണ്ടോ എന്ന് എങ്ങനെ അറിയാം?
വാഹന ഉടമകൾക്ക്, NHTSA വെബ്‌സൈറ്റിൽ Vehicle Identification Number (VIN) നൽകികൊണ്ട് തങ്ങളുടെ വാഹനം റീക്കോളിൽ ഉൾപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാം.
എഞ്ചിൻ ബ്ലോക്ക് ഹീറ്റർ പൊട്ടാൻ (crack) സാധ്യതയുണ്ട്. അതിലൂടെ കൂൾന്റ് (coolant) ചോർച്ച ഉണ്ടാകാം. ഹീറ്റർ പ്ലഗ് ചെയ്തിരിക്കുമ്പോൾ ഇത് ഷോർട്ട് സർക്യൂട്ടിനും തീപിടിത്തത്തിനും കാരണമാകാം എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഹീറ്റർ പ്ലഗ് ചെയ്തിരിക്കുമ്പോൾ മാത്രമാണ് അപകടസാധ്യത ഉള്ളത്.
നിങ്ങളുടെ വണ്ടിക്ക് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ താഴെപ്പറയുന്ന ലക്ഷണങ്ങൾ കാണാം:
പരിഹാരം പൂർത്തിയാകുന്നതുവരെ എഞ്ചിൻ ബ്ലോക്ക് ഹീറ്റർ പ്ലഗ് ചെയ്യരുത് എന്നാണ് ഫോർഡ് ഉടമകൾക്ക് നൽകിയ നിർദേശം. ഇടക്കാല അറിയിപ്പ് കത്തുകൾ ഫെബ്രുവരി 9-ന് വാഹന ഉടമകൾക്ക് അയക്കും.
ഇപ്പോൾ പുതിയ ഡിസൈൻ ഉള്ള എഞ്ചിൻ ബ്ലോക്ക് ഹീറ്റർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് കമ്പനി. പുതിയ ഭാഗങ്ങൾ ലഭ്യമായാൽ വാഹന ഉടമകൾക്ക് അറിയിപ്പ് നൽകും. ഡീലർഷിപ്പിൽ സൗജന്യമായി ഹീറ്റർ മാറ്റി നൽകും എന്നും കമ്പനി അറിയിച്ചു.
അതേസമയം ഡിസംബർ 3 വരെ 12 Ford Escape (2.0L) ഉടമകൾ തീപിടിത്തം ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, അപകടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് ഫോർഡ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
