ടെക്‌സാസ്: ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (FDA) Blue Bell Moo-llennium Crunch ഐസ്‌ക്രീം അടിയന്തരമായി തിരിച്ചുവിളിച്ചു. അറിയാതെപോലും കഴിച്ചാൽ മാരകമായ അലർജിക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് നടപടി.
അപകടകരമായ അളവിൽ അലർജിയുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ, ഈ ഉൽപ്പന്നം വാങ്ങിയിട്ടുള്ളവർ ഉടൻതന്നെ അത് ഉപയോഗിക്കുന്നത് നിർത്തിവെച്ച് തിരിച്ച് കടകളിൽ ഏൽപ്പിക്കണമെന്ന് എഫ്.ഡി.എ അറിയിച്ചു.
പതിനഞ്ചിലധികം സംസ്ഥാനങ്ങളിൽ വിറ്റഴിച്ച 'ഉൽപ്പന്നമാണ് തിരിച്ചുവിളിച്ചത്. ഇതിൽ ബദാം, വാൾനട്ട്, പെക്കൻ തുടങ്ങിയ അലർജിക്ക് കാരണമാകുന്ന ചേരുവകൾ ചേർത്തിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഈ വിവരം ഉൽപ്പന്നത്തിന്റെ ലേബലിൽ രേഖപ്പെടുത്തിയിരുന്നില്ല.
ഇതുവരെ ആർക്കും അലർജി സംബന്ധമായ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ടെക്‌സാസിലെ ബ്രെൻഹാമിലുള്ള ഒരു സ്ഥാപനത്തിൽ നിർമ്മിച്ച ഈ ഐസ്‌ക്രീം തെറ്റായ പാക്കേജിൽ വിതരണം ചെയ്യപ്പെട്ടതാണ് പ്രശ്‌നങ്ങൾക്ക് കാരണം.
'Moollennium Crunch' ഐസ്‌ക്രീം 'Chocolate Chip Cookie Dough' എന്ന ഉൽപ്പന്നത്തിന്റെ പാക്കേജിലാണ് വിപണിയിലെത്തിച്ചത്.
കൂടുതൽ വിവരങ്ങൾ അറിയാനായി ഉപഭോക്താക്കൾക്ക് 979-836-7977 എന്ന നമ്പറിൽ വിളിക്കുകയോ അല്ലെങ്കിൽ [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്