ഫോമ (FOMAA) സെൻട്രൽ റീജിയന്റെ നേതൃത്വത്തിൽ നിയമ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

NOVEMBER 23, 2025, 7:39 PM

ഷിക്കാഗോ: അമേരിക്കയിലെ മലയാളി സമൂഹത്തിന് ഏറെ ഉപകരിക്കുന്ന, ആവശ്യം അറിഞ്ഞിരിക്കേണ്ടതുമായ  ഒരു നിയമ ബോധവൽക്കരണ സെമിനാർ (Legal Strategic Seminar), ഫോമ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച (നവംബർ 23) രാവിലെ ഷിക്കാഗോ സീറോ മലബാർ കത്തോലിക്ക കത്തീഡ്രലിൽ വെച്ച് നടന്നു. നൂറ്റമ്പതിലധികം ആളുകൾ വളരെ താൽപ്പര്യത്തോടെ പങ്കെടുത്ത ഈ സെമിനാർ വൻ വിജയമായി മാറി.

പ്രമുഖ അഭിഭാഷകരായ അറ്റോർണി ജെഫ് കുലിൻസ്കി (Jeff Kulinsky, Esq. J.D.), അറ്റോർണി വിമൽ കൊട്ടുകാപ്പള്ളി (Vimal Kottukapally, Esq. J.D.) എന്നിവരായിരുന്നു സെമിനാർ നയിച്ചത്. ഇല്ലിനോയി സംസ്ഥാനത്തു വർഷങ്ങളായി മികച്ച രീതിയിൽ നിയമസഹായം നൽകിവരുന്നവരാണ് ഇരുവരും.

കോർപ്പറേറ്റ് & ബിസിനസ് നിയമങ്ങൾ, വിൽപത്രം (Wills), ട്രസ്റ്റുകൾ, എസ്റ്റേറ്റ് പ്ലാനിംഗ്, റിയൽ എസ്റ്റേറ്റ് ഇടപാടുകൾ, ലീസ് & എവിക്ഷൻ (Eviction) കേസുകൾ, പവർ ഓഫ് അറ്റോർണി, സിവിൽ വ്യവഹാരങ്ങൾ, കുടുംബ നിയമങ്ങൾ, വിവാഹമോചനം തുടങ്ങി നിയമത്തിന്റെ വിവിധ മേഖലകളിൽ ആയിരക്കണക്കിന് ആളുകൾക്ക് അനുകൂലമായ വിധി സമ്പാദിക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്.< വീലിംഗ് (Wheeling), ബഫല്ലോ ഗ്രോവ് (buffalo grove), ലിബർട്ടിവിൽ (Libertyville) എന്നിവിടങ്ങളിലാണ് ഇവരുടെ ഓഫീസുകൾ പ്രവർത്തിക്കുന്നത്. (കൂടുതൽ വിവരങ്ങൾക്ക്: 847-459-4448).

വികാരി ജനറൽ റവ. മോൺസിഞ്ഞോർ തോമസ് കടുകപ്പിള്ളിയുടെ പ്രാർത്ഥനയോടെയാണ് സെമിനാർ ആരംഭിച്ചത്. ഫോമ റീജിയണൽ വൈസ് പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടെന്റെ  മികച്ച നേതൃത്വത്തിലും, ഫോമ (സെൻട്രൽ റീജിയൻ) സീനിയേഴ്സ് ഗ്രൂപ്പ് ചെയർ ജോർജ്ജ് ജോസഫ് കൊട്ടുകാപ്പള്ളിയുടെ കൃത്യമായ ആസൂത്രണത്തിലുമാണ് പരിപാടി സംഘടിപ്പിച്ചത്. ഫോമ റീജിയണൽ ചെയര്മാന്  ആന്റോ കാവലക്കൽ, ഇതര കമ്മറ്റി അംഗങ്ങളായ മോനി  തോമസ്, ഷാബു മാത്യു, ലൂക്ക് (കൊച്ചുമോൻ) ചിറയിൽ, അച്ചൻകുഞ്ഞ് മാത്യു എന്നിവരുടെ പൂർണ്ണ സഹകരണവും പരിപാടിയുടെ വിജയത്തിന് മാറ്റുകൂട്ടി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam