ഫോമാ എമ്പയർ റീജിയൻ കുടുംബ സംഗമം, കൺവെൻഷൻ കിക്ക് ഓഫ്, കേരള പിറവി എന്നീ മൂന്ന് ആഘോഷങ്ങൾ നവംബർ 9 ഞായറാഴ്ച 4 മണി മുതൽ നാനുവെട് പാസ്‌കാക് കമ്മ്യൂണിറ്റി സെന്ററിൽ വച്ചു വിപുലമായി നടത്തുന്നതാണ്. ഫോമാ എമ്പയർ റീജിയൻ ആർവിപി പി.റ്റി. തോമസിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ മുഖ്യ പ്രാഭാഷണം നടത്തും.
ഫോമാ എമ്പയർ റീജിയൻ സെക്രട്ടറി മോൻസി വർഗീസ് സ്വാഗതം ആശംശിക്കും. ന്യൂയോർക്ക് സെനറ്റർ വിൽ വെബ്ബർ, ഫോമാ ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിക്കും.
നാട്യമുദ്ര സ്‌കൂൾ ഓഫ് ഡാൻസ്, കനക ചിലങ്ക സ്‌കൂൾ ഓഫ് ഡാൻസ്, ബ്രയാൻ ജേക്കബ്, റീതു ശർമ്മ, അമിത് ശർമ്മ എന്നിവർ അവതരിപ്പിക്കുന്ന നൃത്തങ്ങൾ സദസ്സിനെ ആനന്ദ പുളകിതമാക്കും. വിപിൻ കുമാർ ആൻഡ് ടീം അവതരിപ്പിക്കുന്ന കേരള പിറവി ഗാനങ്ങൾ, മിമിക്രി, നാടൻ പാട്ടും, സാധക അലക്‌സാണ്ടർ അവതരിപ്പിക്കുന്ന ഗാനങ്ങളും സണ്ണി കല്ലൂപ്പാ എമ്പയർ അവതരിപ്പിക്കുന്ന കവിതയും സദസ്യരുടെ ശ്രദ്ധ പിടിച്ചുപറ്റും.
ജെ മാത്യൂസ് സാർ എമ്പയർ റീജിയൻ പ്രസിദ്ധീകരിക്കുന്ന സോവനീറിനെ കുറിച്ച സംസാരിക്കും. കുടുംബ സംഗമത്തിന്റെ വിജയത്തിനായി എമ്പയർ റീജിയൻ ട്രഷറർ എബ്രഹാം കെ. എബ്രഹാം, കമ്മ്യൂണിറ്റി സെന്റർ തയ്യാറാക്കി തന്ന റോയി ചെങ്ങന്നൂർ, എമ്പയർ റീജിയൻ കമ്മിറ്റിഅംഗങ്ങൾ മുതലായവർ പ്രവർത്തിക്കുന്നു. വിഭവ സമൃദ്ധമായ സദ്യയോടെ കുടുംബ സംഗമം പര്യവസാനിക്കും.
പി.റ്റി. തോമസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
